"ഇന്ന്
നല്ല ഒരു സഭതന്നെയാണല്ലോ .
ആളുകള്‍
കൂടിവരുന്നുണ്ടല്ലോ.
"
"ആവശ്യപ്പെട്ടുവന്നത്
കുട്ടികളാണെങ്കിലും
മുതിര്‍ന്നവരും തുല്യമായിത്തന്നെയുണ്ട്.
"
"
എന്തായാലും
നേരം കളയണ്ട.
ഈ
ചായകുടിച്ചിട്ട് വേഗം
പൊയ്ക്കൊള്ളു."
ചായകുടിച്ച്
എത്തിയപ്പോഴേക്കും എല്ലാവരും
തയ്യാറായിക്കഴിഞ്ഞു.
"ഇന്നലെ
പറഞ്ഞതുപോലെ നമുക്ക് രാമനെ
ക്രൌഞ്ചാരണ്യത്തില്‍ സന്ധിക്കാം
."
"ഞങ്ങള്‍
തയ്യാറായി "
"ക്രൌഞ്ചാരണ്യത്തിലേക്ക്
പോകുന്ന വഴി ലക്ഷ്മണന്‍
അടുത്തു കണ്ട
പൊയ്കയുടെ തീരത്തേക്ക്
ഏകനായി വന്നു.
അപ്പോള്‍
അയോമുഖി എന്ന അസുരസ്ത്രീ
അവിടെ വന്ന് ലക്ഷ്മണനെ
പിടികൂടി .
തന്റെകൂടെ
മാരകേളിയാടാന്‍
ക്ഷണിച്ചു.
അത്
ശ്രദ്ധിക്കാതെ വെള്ളത്തിന്നായി
പൊയ്കയിലിറങ്ങിയ
ലക്ഷ്മണനെ എടുത്തുകൊണ്ട്
ആകാശത്തിലേക്കുർയന്നു
.
ലക്ഷ്മണൻ
തന്റെ വാളൂരി അവളുടെ അവയവങ്ങള്‍
അറുത്തു .
അവൾ
അതോടെ നിലവിളിച്ചോടി."
"മുത്തച്ഛാ
,
ലക്ഷ്മണന്
ഇതല്ലാതെ വേറെ ഒരു പണിയുമില്ലേ
?"
"
ശരീരബോധം
അഹങ്കാരത്തിലേക്കു
നയിക്കുമ്പോഴാണ് ഇത്തരം
സംഭവങ്ങള്‍ ഉണ്ടാകുന്നത് .
അതിന്‍റെ
ശിക്ഷയാണ് അംഗഛേദം .
ഭീകരരാക്ഷസരില്‍നിന്ന്
രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമായി
തോന്നിയതാകാം ."
"കുട്ടാ,
ഞാനൊരു
കുസൃതി പറയട്ടെ?
അന്ന്
ലക്ഷ്മണന്‍ തുടങ്ങിവച്ച
അംഗഛേദമല്ലേ ഇന്നും നടക്കുന്നത്?"
"അങ്ങനെ
പറയാന്‍ പറ്റില്ലല്ലോ?
അതിനുംമുമ്പ്
ഒരു സ്ത്രീപീഡനത്തിനൊരുങ്ങിയ
ദേവേന്ദ്രനെ കൈയോടെ പിടികൂടി
വൃഷണം ഛേദിച്ചുകളഞ്ഞില്ലേ
?
."
"അപ്പോള്‍
പീഡനവും ലിംഗച്ഛേദവും
ആദികാവ്യത്തിന്‍റെ കാലം
മുതലുണ്ട് .
ടീച്ചര്‍
എന്തായിങ്ങനെ നോക്കുന്നത്
?
ഒരു
പഴഞ്ചനാണെങ്കിലും ഞാന്‍
ദിവസവും പത്രം വായിക്കാറുണ്ട്
.
ടീവീ
വാര്‍ത്തകള്‍ കാണാറുമുണ്ട്
."
"അവര്‍
മുന്നോട്ടുനടക്കവേ വഴിയിൽ
കാലുകളോ ശിരസ്സോ ഇല്ലാത്ത
ഒരു രാക്ഷസനെ കണ്ടു.
തല
വയറിന്മേലായിരുന്നു .
നീളമുള്ള
കൈകളുണ്ടായിരുന്നു .
"
"
അതാരായിരുന്നു
,
മുത്തച്ഛാ?"
"അത്
കബന്ധന്‍ എന്ന അസുരനായിരുന്നു.
ശിരസ്സുനഷ്ടപ്പെട്ടിട്ടും
ജീവന്‍ വേര്‍പ്പെടാത്ത
ശരീരത്തെയാണ് കബന്ധം
എന്നുപറയുന്നത്.
"
"
ശിരസ്സുനഷ്ടപ്പെട്ടിട്ടും
ജീവന്‍ വേര്‍പ്പെടാത്ത
ശരീരമുണ്ടാകുമോ മുത്തച്ഛാ?"
"
യുദ്ധക്കളത്തില്‍
തലനഷ്ടപ്പെടുന്ന ശരീരത്തിലെ
രക്തോട്ടം കാരണം ശരീരം
ചലിക്കുമത്രേ .
ശരീരം
കുറേനേരം പിടഞ്ഞുകൊണ്ടിരിക്കും.
ഇതാണ്
ജീവനുള്ള ശരീരമെന്നുപറയുന്നത്.
പക്ഷേ
സാധാരണമനുഷ്യനെപ്പോലെ
ചലിക്കുന്ന സാങ്കല്പികമായ
ശരീരമാണ് കബന്ധമെന്നതുകൊണ്ടുദ്ദേശിക്കുന്നത്.
"
"കബന്ധന്‍
എന്തുചെയ്തു?"
"അവരെ
കൈയിലെടുത്ത് തിന്നാനായി
ശ്രമിച്ചു.
രാമലക്ഷ്മണന്മാര്‍
രക്ഷപ്പെടാനായി അവന്‍റെ
കൈകള്‍ വെട്ടി.
അവന്‍
രാമലക്ഷ്മണന്മാരെക്കുറിച്ച്
ചോദിച്ചു .
അവര്‍
തങ്ങളാരാണെന്ന് പറഞ്ഞപ്പോള്‍
അസുരന് സന്തോഷമായി.
അസുരന്‍
തന്‍റെ കഥ പറഞ്ഞു"
"ആ
കഥയെന്താണ് മുത്തച്ഛാ?"
"അവനൊരു
ഗന്ധര്‍വനായിരുന്നു.
ത്രിലോകങ്ങളിലും
അവനെപ്പോലെ സുന്ദരനായ
ആരുമുണ്ടായിരുന്നില്ല.
ചന്ദ്രനും
ദേവേന്ദ്രനും സൗന്ദര്യത്തില്‍
അവനു പിന്നിലായിരുന്നു.
അഹങ്കാരംകൊണ്ട്
ആ രൂപം ധരിച്ച്
കാട്ടിലേക്കുവ രുന്ന ഋഷിമാരെ
ഭയപ്പെടുത്തിക്കൊണ്ടിരുന്നു.
ഒരുദിവസം
സ്ഥൂലശിരസ്സ് എന്ന മുനിയെ
അവന്‍ വല്ലാതെ
പ്രകോപിച്ചു.
കാട്ടിലെ
കായ്കനികള്‍ അന്വേഷിച്ചു
നടക്കുന്ന മുനിയെക്കണ്ട്
അവന്‍ ഭീകരാകൃതിപൂണ്ട്
പേടിപ്പിക്കാന്‍ ശ്രമിച്ചു.
അദ്ദേഹം
അസുരനെ ഇതേപോലെ
ഭീകരരൂപിയായിത്തീരട്ടെയെന്നു
ശപിച്ചു.
അസുരന്‍
ഭയന്ന് കാലില്‍വീണ്
മാപ്പപേക്ഷിച്ചപ്പോള്‍
രാമന്‍ അവന്‍റെ
കൈകള്‍ മുറിച്ചുകളയുമ്പോള്‍
ശാപമോക്ഷം കിട്ടും എന്നുപറഞ്ഞു
.
ആ
അസുരന്‍ ഒരിക്കല്‍ ദേവേന്ദ്രനെ
ആക്രമിച്ചു.
ഇന്ദ്രന്റെ
വജ്രായുധമേറ്റ് അവന്‍റെ
കാലുകളും ശിരസ്സും
ശരീരത്തിനുള്ളിലേക്കു പോയി.
ഇനിയെങ്ങനെ
ജീവിക്കുമെന്നു ചോദിച്ചപ്പോള്‍
അവന് നീളമുള്ള
കൈകളും വയറ്റില്‍ മൂര്‍ച്ചയുള്ള
പല്ലുകളും മാറില്‍ മുഖവും
വച്ചുകൊടുത്തു .
ആ
നീണ്ട കൈകള്‍ക്കുള്ളില്‍
വരുന്ന ആനകളേയും സിംഹം പുലി
തുടങ്ങിയവയേയുമൊക്കെ തിന്നു
ജീവിച്ചു.
രാമന്‍
അവന്‍റെ കൈകള്‍
മുറിക്കുമ്പോള്‍ അവനു
സ്വര്‍ഗം കിട്ടുമെന്ന്
ഇന്ദ്രനും അനുഗ്രഹിച്ചിട്ടുണ്ട്
.""കുട്ടാ, അദ്ധ്യാത്മരാമായണത്തില്‍ കഥ ചെറുതായി വ്യത്യാസപ്പെട്ടിട്ടല്ലേ കാണുന്നത് ?അതുഞാന്‍ പറയാം. പൂര്‍വകാലത്ത് അവന്‍ സൗന്ദര്യത്തിലും ബലത്തിലും അഹങ്കരിച്ചിരുന്ന ഒരു ഗന്ധര്‍വനായിരുന്നു. ബ്രഹ്മാവില്‍നിന്ന് ആരും തന്നെ വധിക്കുകയില്ല എന്നൊരു വരം നേടി. ഇതിന്റെ ബലത്തില്‍ അഹങ്കരിച്ച അസുരന്‍ ഒരിക്കല്‍ അഷ്ട്രാവക്രമഹര്‍ഷിയെ പരിഹസിച്ചു ചിരിച്ചു . 'ദുഷ്ടനായ ദുര്‍ബുദ്ധി, നീയൊരു രാക്ഷസനായിപ്പോകട്ടെയെന്നു' മുനി ശപിച്ചു. ഒടുവില്‍ ദയാലുവായ മഹര്‍ഷി ത്രേതായുഗത്തില്‍ രാമന്‍ അവതരിച്ച് അവന്റെ കൈകള്‍ മു റിക്കുമ്പോള്‍ ശാപമോക്ഷം കിട്ടുമെന്നും അനുഗ്രഹിച്ചു . ”
"അതേ . ഇതിനുമാത്രമേ വ്യത്യാസമുള്ളു. അസുരന്‍റെ അഭിലാഷമനുസരിച്ച് അവന്‍റെ ശരീരം ദഹിപ്പിച്ചപ്പോള്‍ അവന് അവന്‍റെ സ്വന്തരൂപം തിരിച്ചുകിട്ടി. സീതയേ തിരിച്ചുകിട്ടാനുള്ള മാര്‍ഗ്ഗം അവനുപദേശിച്ചു . സൂര്യപുത്രനായ സുഗ്രീവന്‍ ജ്യേഷ്ഠനായ ബാലിയെപ്പേടിച്ച് പമ്പാനദീതീരത്തുള്ള ഋഷ്യമൂകാചലത്തില്‍ മന്ത്രിമാരായ നാലു വാനരന്മാരോടുകൂടി താമസിക്കുന്നുണ്ട് . അവനുമായി സഖ്യം ചെയ്യണമെന്നാണ് രാമനോട് ആവശ്യപ്പെട്ടത്."
"ബാലിസുഗ്രീവന്മാര്‍ ആരാണ് ?"
" ഭദ്രമായി സൂക്ഷിച്ചുകൊള്ളണമെന്ന നിർദ്ദേശത്തോടെ കശ്യപൻ രണ്ട് അണ്ഡങ്ങൾ വിനതയെ ഏല്പിച്ചു . അഞ്ഞൂറു വർഷത്തിനുശേഷം , സപത്നിയായ കദ്രുവിന്റെ ആയിരം മുട്ടകൾ വിരിഞ്ഞ് നാഗശിശുക്കൾ പുറത്തുവന്നിട്ടും തന്റെ രണ്ടു മുട്ട വിരിയാഞ്ഞതിൽ ക്ഷമയറ്റ വിനത ഒരെണ്ണം ഉടച്ചു. അങ്ങനെ അപൂർണ ഗർഭത്തിൽനിന്നും ജനിച്ചതിനാൽ അരുണൻ അനൂരുവാണ് . ബ്രഹ്മാവിന്റെ നിയോഗപ്രകാരം അരുണൻ സൂര്യന്റെ തേരാളിയായി . ശ്യേനിയാണ് അരുണന്റെ ഭാര്യ. സമ്പാതി, ജടായു എന്നീ പക്ഷിശ്രേഷ്ഠന്മാർ അവരുടെ സന്താനങ്ങളാണ്. സ്ത്രീരൂപം ധരിച്ച അരുണനിൽ ഇന്ദ്രസൂര്യന്മാർക്ക് ബാലിയും സുഗ്രീവനും ജനിച്ചു. അരുണന്റെ അപേക്ഷപ്രകാരം ഗൌതമപത്നിയായ അഹല്യ ഈ പുത്രന്മാരെ വളർത്തി . "
" മുത്തച്ഛാ, അപ്പോള്‍ ചുരുക്കത്തില്‍ ബാലിയുടേയും സുഗ്രീവന്റെയും സഹോദരങ്ങളാണ് സമ്പാതി ജടായുക്കള്‍ , അല്ലേ ?.
"അതേ. "
"ബാലിയെപ്പേടിച്ച് സുഗ്രീവന്‍ ഋശ്യമൂകാചകത്തിലേക്ക് പോയതെന്തിനാ ?"
"അതിനുപിന്നില്‍ ഒരു കഥയുണ്ട്. അതുഞാന്‍ പറഞ്ഞുതരാം." ഔസേപ്പുമാപ്പിള ആ കഥ പറയാന്‍ തുടങ്ങി."കിഷ്ക്കിന്ധയിലെ രാജാവായ ബാലിക്ക് എതിരിടുന്നവന്‍റെ പകുതി ശക്തി ലഭിക്കുമത്രേ. അതുകൊണ്ട് ആരും നേരിട്ടൊരു യുദ്ധത്തിനുപോകാറില്ല. ഒരിക്കല്‍ ദുന്ദുഭി എന്ന രാക്ഷസന്‍ ബാലിയോടേറ്റുമുട്ടാന്‍ വന്നു. ബാലി അയാളുടെ തലയറുത്ത് ഒരൊറ്റ ഏറുവച്ചുകൊടുത്തു. അതുചെന്നുവീണത് മതംഗമുനിയുടെ ആശ്രമത്തില്‍ ഹോമകുണ്ഡത്തിനടുത്ത് . മതംഗാശ്രമം സ്ഥിതിചെയ്യുന്ന ഋഷ്യമൂകാചലത്തില്‍ പ്രവേശിച്ചാല്‍ തലപൊട്ടിത്തെറിക്കട്ടെ എന്ന് മതംഗന്‍ ബാലിയെ ശപിച്ചു. അങ്ങനെ ഋശ്യമൂകം ബാലികേറാമലയായി."
"സുഗ്രീവനെന്തിനാ ബാലിയെപ്പേടിച്ച് ഓടിയൊളിക്കുന്നത്?"
"അതിനുമൊരു കാരണമുണ്ട്. കിഷ്‌കിന്ധയിലെ രാജാവായ ബാലി തന്റെ പത്‌നി താരയോടൊപ്പം താമസിക്കുകയായിരുന്നു . രാജ്യകാര്യങ്ങളിൽ ബാലിയെ സഹായിച്ചുകൊണ്ട് അനുജന്‍ സുഗ്രീവനും തന്റെ പത്‌നിയായ രുമയോടൊപ്പം അവിടെക്കഴിഞ്ഞു. അങ്ങനെയിരിക്കേ ഒരിക്കൽ മയന്‍റെ പുത്രനായ മായാവി എന്ന ഒരസുരന്‍ ബാലിയുമായി ഏറ്റുമുട്ടി . അവർ രണ്ടുപേരും ഒരു ഗുഹയിൽ വെച്ച് മല്ലയുദ്ധം നടത്തി. ശത്രുവുമായി യുദ്ധം ചെയ്യാൻ ബാലി ഗുഹയിലേക്ക് പോകുമ്പോള്‍ ഒരു കാര്യം പറഞ്ഞിരുന്നു. ശത്രു മരിച്ചാല്‍ ഗുഹയില്‍നിന്ന് ക്ഷീരം വരുമെന്നും താന്‍ മരിച്ചാല്‍ രക്തം വരുമെന്നും അതുകണ്ടാല്‍ ഗുഹാമുഖം അടച്ച് പോകണമെന്നുമായിരുന്നു സുഗ്രീവനോട് പറഞ്ഞത്. ഒരു മാസത്തിനുശേഷം ഗുഹയില്‍നിന്ന് രക്തം വരുന്നത് കണ്ട സുഗ്രീവന്‍ ജ്യേഷ്ഠന്‍റെ നിര്‍ദ്ദേശപ്രകാരം വലിയൊരു പാറയെടുത്ത് ഗുഹാമുഖം അടച്ച് തിരിച്ചുപോയി . ബാലിയുടെ മരണവാര്‍ത്തയറിഞ്ഞ വാനരന്മാര്‍ സുഗ്രീവനെ രാജാവാക്കി . രക്തം വന്നത് മരണസമയത്ത് മായാവി തെറ്റിദ്ധരിപ്പിക്കാനെടുത്ത സൂത്രമായിരുന്നെന്ന് പുറത്തുനിന്നുള്ള ബാലിയുടെ അട്ടഹാസം കേട്ടപ്പോഴാണ് സുഗ്രീവന് മനസ്സിലായത്. അനുജനെ കാവലേല്പിച്ച് യുദ്ധത്തിനുപോയവന്‍ തിരിച്ചുവരുമ്പോള്‍ ഗുഹാമുഖം അടച്ചിരിക്കുന്നു. ഒരുവിധത്തില്‍ പുറത്തുകടന്ന് കൊട്ടാരത്തിലെത്തിയപ്പോള്‍ ബാലികണ്ടത് തന്‍റെ സിംഹാസനമേറി വാഴുന്ന അനുജന്‍ . അട്ടഹാസം കേട്ടപ്പോള്‍ സുഗ്രീവന് അപകടം മനസ്സിലായി .ജ്യേഷ്ഠനെ പേടിച്ച് ഓടാന്‍ ഒരു സ്ഥലമേയുള്ളു, ബാലികേറാമലതന്നെ . നാലുമന്ത്രിമാര്‍ കൂടെപ്പോയി. "
" ഇന്ന് ഇത്രയും മതി. നമുക്ക് നാളെ തുടരാം. "
"ശരി മുത്തച്ഛാ, നാളെവരാം ."