രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം.12
പള്ളിയോടനുബന്ധിച്ചുള്ള
ഒരു സന്നദ്ധസംഘടന നടത്തുന്ന
മലയാളം കവിതരചനമത്സരമുണ്ട്
.
അതിന്‍റെ
മൂല്യനിര്‍ണ്ണയവുമായി
ബന്ധപ്പെട്ട കാര്യങ്ങള്‍
സംസാരിക്കാന്‍ വന്ന പ്രിയസുഹൃത്ത്
ജോസഫുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു
.
അപ്പോഴാണ്
കുട്ടികളുടെ വരവ് .
ടീച്ചര്‍
വാക്കുതന്നതുപോലെ കൂടെയുള്ള
ടീച്ചറെക്കൂടി കൊണ്ടുവന്നിട്ടുണ്ട്
.
ജോസഫ്
പോകുന്നതുവരെ സഹധര്‍മ്മിണി
അവരെ സ്വീകരിച്ച് സംസാരിച്ചിരുന്നു
.
"ഇന്ന്
പുതിയ ആളുണ്ടല്ലോ .
"
"ഇതാണ്
മാഷേ എന്‍റെകൂടെ താമസിക്കുന്ന
പ്രഫെസര്‍ റീന .
രസതന്ത്രാദ്ധ്യാപികയാണ്
"
"നമസ്കാരം
,
വീട്ടിലാരൊക്കെയുണ്ട്
?"
"ഭര്‍ത്താവ്
ഹിന്ദി അദ്ധ്യാപകനായിരുന്നു
.
അഞ്ചുവര്‍ഷമായി
റിട്ടയര്‍ ചെയ്തിട്ട് .മകന്‍
ഡെല്‍ഹിയിലാണ് .
കേന്ദ്രസര്‍ക്കാര്‍
ഉദ്യോഗസ്ഥനാണ് .
മകള്‍
ഗണിതശാസ്ത്രത്തില്‍ ഗവേഷണം
നടത്തുന്നു .
അച്ഛനും
മകളും കൂടി വീട്ടില്‍
താമസിക്കുന്നു .
എനിക്ക്
ഈ വര്‍ഷം മാറ്റമായതാണ് .
ഇനി
അവരെ ഇങ്ങോട്ടുകൊണ്ടുവരണമെന്ന്
കരുതുന്നു .
ശാരദടീച്ചര്‍
മറ്റൊരുമകളായി ഞങ്ങളുടെയൊപ്പം
കൂടിക്കോട്ടെ .
"
"അതുനന്നായി.
ഒരുകുടുംബത്തിന്‍റെ
സുരക്ഷിതത്വം നല്ലതാണ് ."
"മാഷേ
,
കുട്ടികള്‍
വല്ലാതെ വിഷമിക്കുന്നുണ്ട്
.
അവരുടെ
ക്ഷമകെടുത്തണ്ട .
"
"ശരിയാണ്
.
അവരുടെ
മുഖത്ത് അസ്വസ്ഥത നിഴലിക്കുന്നുണ്ട്
."
"നമ്മള്‍
ഇന്നലെ അയോദ്ധ്യയിലായിരുന്നു
,മുത്തച്ഛാ
.
ഭരതന്‍
ജ്യേഷ്ഠനെ കാണണമെന്നുപറഞ്ഞ്
കാട്ടിലേക്ക് വരാനൊരുങ്ങുന്നു
.
"
"ഇന്ന്
നമുക്ക് കാട്ടിലേക്ക്
തിരിച്ചുവരാം .
രാമസീതാലക്ഷ്മണന്മാര്‍
ചിത്രകൂടപര്‍വ്വതത്തില്‍നിന്നുമൊഴുകുന്ന
മന്ദാകിനിയുടെ പുളിനത്തില്‍
വിശ്രമിക്കുമ്പോഴാണ്
പെരുമ്പറശബ്ദം കേള്‍ക്കുന്നത്
."
"എന്താണ്
പെരുമ്പറ?"
"അത്
വലിയൊരു വാദ്യമാണ് .
വളരെയധികം
ദൂരത്തേക്ക് അതിന്‍റെ ശബ്ദം
കേള്‍ക്കും .
രാജശാസനങ്ങള്‍
വിളംബരം ചെയ്യുന്നത് പെരുമ്പറ
കൊട്ടിയാണ് .
വളരെ
അകലെനിന്ന് അതിന്‍റെ ശബ്ദം
കേള്‍ക്കാവുന്നതുകൊണ്ട്
ജനങ്ങള്‍ വിളംബരം കേള്‍ക്കാന്‍
ഒരുങ്ങിനില്ക്കും"
"അപ്പോള്‍
രാജശാസനമറിയിക്കാനുള്ള
വരവായിരിക്കും ."
"താപസന്മാര്‍
മാത്രം താമസിക്കുന്ന കാട്ടില്‍
എന്തുവിളംബരം ചെയ്യാന്‍?
ലക്ഷ്മണന്‍
ഉയരമുള്ള ഒരു മരത്തില്‍
കയറിനോക്കി .
അപ്പോള്‍
കണ്ടത് അയോദ്ധ്യയുടെ ചതുരംഗപ്പട
പൊടിപടലങ്ങളുയര്‍ത്തി
വരുന്നതാണ് ."
"അതുകണ്ടപ്പോള്‍
അച്ഛന്‍ കാട്ടിലയച്ചെങ്കിലും
അനുജന്‍ കാണാന്‍ വന്നതില്‍
ലക്ഷ്മണന്
സന്തോഷമായിട്ടുണ്ടാകും .
"
"
രാജ്യാഭിഷേകം
കഴിഞ്ഞ്,
നിര്‍ബാധം
നാടുവാഴാന്‍ തടസ്സമാകുമോ
എന്നുഭയന്ന ഭരതന്‍ തങ്ങളെ
വധിക്കാന്‍ വരികയാണെന്ന്
ലക്ഷ്മണന്‍ കരുതി.
രാമനോട്
യുദ്ധസന്നദ്ധനാകുവാന്‍
അപേക്ഷിക്കുകയും ചെയ്തു.
രാമന്‍
വളരെ പാടുപെട്ടാണ് അനുജനെ
ശാന്തനാക്കിയത് ."
"പര്‍ണ്ണശാലകളില്‍
മഹര്‍ഷിമാര്‍ വസിക്കുന്ന
കാട്ടില്‍ പെരുമ്പറയും
ചതുരംഗപ്പടയുമായി വരുന്നത്
തെറ്റല്ലേ ,
മുത്തച്ഛാ
?"
"എല്ലാം
പുഴയ്ക്കക്കരെ വരെ മാത്രമേ
ഉണ്ടായിരുന്നുള്ളു .
കാട്ടില്‍
അന്വേഷണം നടത്താന്‍ പറ്റിയ
വേടന്മാരെയും ഗുഹനെയും
മറ്റുവിദഗ്ദ്ധരെയും കൂട്ടിയാണ്
ഭരതന്‍ വന്നിരുന്നത് .
രാമന്‍റെ
പര്‍ണ്ണശാല കണ്ടെത്തിയ
അനുജന്മാര്‍ രാമന്‍റെ
കാല്ക്കല്‍ വീണു.
അവരെ
പിടിച്ചേഴുന്നേല്പിച്ച്
കൊട്ടാരത്തിലെ വിശേഷങ്ങള്‍
ചോദിച്ചു .ഗഹനങ്ങളായ
രാജധര്‍മ്മങ്ങള്‍ ഉപദേശിച്ചു.."
"അച്ഛന്‍
മരിച്ച വിവരം അവര്‍ പറഞ്ഞില്ലേ
?"
"ജ്യേഷ്ഠന്‍
സംസാരിക്കുന്നത് കഴിഞ്ഞിട്ടാകാം
എന്ന് കരുതിക്കാണും .
അങ്ങനെയാണല്ലോ
ശീലിച്ചിട്ടുള്ളത്.
പെട്ടെന്ന്
അതറിയിക്കാനുള്ള
ധൈര്യവുമുണ്ടായിക്കാണില്ല
.
മക്കളൊന്നുമില്ലാത്ത
സമയത്ത് അച്ഛന്‍റെ അന്ത്യമുണ്ടായ
കാര്യം ഒരുവിധത്തില്‍ ഭരതന്‍
പറഞ്ഞൊപ്പിച്ചു .
മോഹാലസ്യപ്പെട്ടുവീണ
രാമന്‍ ബോധം തെളിഞ്ഞപ്പോള്‍
എല്ലാവരെയും കൂട്ടി പുഴക്കരയില്‍
പോയി അച്ഛനുവേണ്ട ശേഷക്രിയകള്‍
വിധിയാംവണ്ണം ചെയ്തു."
"അച്ഛന്‍റെ
മരണവൃത്താന്തം അറിയിക്കാനാണോ
ഭരതന്‍ വന്നത് ?"
"അതിനുമാത്രമല്ല
,
ജ്യേഷ്ഠനെ
കൂട്ടിക്കൊണ്ടുപോകാനുംകൂടിയാണ്
.
വളരെയധികം
വാദപ്രതിവാദങ്ങള്‍ക്കുശേഷം
ഭരതന്‍ തിരിച്ചുപോകാന്‍
സമ്മതിച്ചു .
സിംഹാസനത്തില്‍
ജ്യേഷ്ഠന്‍റെ
പാദുകമായിരിക്കുമുണ്ടാകുകയെന്നും
പാദുകങ്ങള്‍ക്കുവേണ്ടി
താന്‍ കുറ്റമറ്റരീതിയില്‍
പ്രജാപരിപാലനം നടത്താമെന്നും
ഭരതന്‍ സമ്മതിച്ചു "
"‘പാദുകാം
ദേഹി !രാജേന്ദ്ര
!
രാജ്യായതേ
പാദബുദ്ധ്യാമമ സേവിച്ചു കൊള്ളുവാൻ.
യാവത്തവാഗമ നം ദേവ ദേവ! മേ
താവദേവാനാരതം ഭജിച്ചീടുവൻ.’
പാദബുദ്ധ്യാമമ സേവിച്ചു കൊള്ളുവാൻ.
യാവത്തവാഗമ നം ദേവ ദേവ! മേ
താവദേവാനാരതം ഭജിച്ചീടുവൻ.’
എന്ന
വരികളതല്ലേ "
"അതേ,
ജടാവല്ക്കലധാരിയായിട്ടാകും
കൊട്ടാരത്തില്‍ കഴിയുക എന്ന
വ്യവസ്ഥയോടെ യാണ് ഭരതന്‍
.തിരിച്ചുപോകാന്‍
സമ്മതിച്ചത്.
കൂടെ
മറ്റൊരു വ്യവസ്ഥകൂടി ഭരതന്‍
മുന്നോട്ടുവച്ചു .
"
"അതെന്തായിരുന്നു
?"
"പതിനാലാണ്ടുകഴിഞ്ഞ്
പിറ്റേന്ന് സൂര്യോദയത്തില്‍
ജ്യേഷ്ഠനെ കണ്ടില്ലെങ്കില്‍
അഗ്നികുണ്ഡത്തില്‍ ചാടി
ജീവനൊടുക്കുമെന്ന് .
"
"ശ്രീരാമന്‍
അത് സമ്മതിച്ചുവോ ?"
"ശ്രീരാമന്
മറ്റുപോംവഴികളൊന്നുമുണ്ടായിരുന്നില്ല
.
ഭരതന്‍
അദ്ദേഹത്തിന്‍റെ പാദുകങ്ങളും
കൊണ്ട് തിരിച്ചുപോയി.
നന്ദിഗ്രാമത്തില്‍
പ്രജകളുടെയും ഗുരുക്കന്മാരുടെയും
സാന്നിദ്ധ്യത്തില്‍
പാദുകപട്ടാഭിഷേകം നടത്തി
.
ജടാവല്ക്കലധാരിയായി
അവിടെ താമസിച്ച് ഭരണം നടത്തി.
"
"അയോദ്ധ്യയിലല്ലേ
രാജാവ് താമസിക്കുന്നത് ?"
"ശ്രീരാമന്‍
വരുന്നതുവരെ കൊട്ടാരത്തില്‍
വസിക്കേണ്ടെന്ന തീരുമാനത്തിന്‍റെ
ഭാഗമായിട്ടാണ് നന്ദിഗ്രാമം
തെരഞ്ഞെടുത്തത് .
ജ്യേഷ്ഠന്‍
കഴിയുന്നതുപോലെ മരവുരിയണിഞ്ഞുകൊണ്ടാണല്ലോ
ഭരതന്‍ താമസിക്കുന്നത് .
ശ്രീരാമപാദുകങ്ങളുടെ
ദാസനായിട്ടാണ് ഭരണം .
ജ്യേഷ്ഠന്‍
വന്ന് ആ പാദുകങ്ങള്‍ അണിഞ്ഞിട്ടേ
കൊട്ടാരത്തില്‍ വസിക്കുകയുള്ളുവെന്ന്
ഭരതന്‍ തീരുമാനിച്ചിരുന്നു
."
"അത്
ഏതുവരികളിലാണ് പറഞ്ഞിട്ടുള്ളത്
എന്ന് ആര്‍ക്കെങ്കിലുമറിയാമോ
?"
"
അതെനിക്കറിയാം
മുത്തച്ഛാ .
താപസവേഷം
ധരിച്ചു ഭരതനും
താപേന ശത്രുഘ്നനും വ്രതത്തോടുടൻ
ചെന്നു നന്ദിഗ്രാമമൻപോടു പുക്കിതു
വന്നിതാനന്ദം ജഗദ്വാസികൾക്കെല്ലാം.
പാദുകാം വച്ചു സിംഹാസനേ രാഘവ-
പാദങ്ങളെന്നു സങ്കൽപ്പിച്ചു സാദരം.
ഗന്ധപുഷ്പാദ്യങ്ങൾ കൊണ്ടു പൂജിച്ചുകൊ-
ണ്ടന്തികേ സേവിച്ചു നിന്നാരിരുവരും. "
താപേന ശത്രുഘ്നനും വ്രതത്തോടുടൻ
ചെന്നു നന്ദിഗ്രാമമൻപോടു പുക്കിതു
വന്നിതാനന്ദം ജഗദ്വാസികൾക്കെല്ലാം.
പാദുകാം വച്ചു സിംഹാസനേ രാഘവ-
പാദങ്ങളെന്നു സങ്കൽപ്പിച്ചു സാദരം.
ഗന്ധപുഷ്പാദ്യങ്ങൾ കൊണ്ടു പൂജിച്ചുകൊ-
ണ്ടന്തികേ സേവിച്ചു നിന്നാരിരുവരും. "
"അയോദ്ധ്യ
യുടെ പ്രാധാന്യമായി എന്തെങ്കിലും
പറയാനുണ്ടോ "
"യോദ്ധ്യ
എന്നാല്‍ എതിരെ യുദ്ധം
ചെയ്യാന്‍ പറ്റിയ,
തോല്പിക്കാന്‍
പറ്റിയ എന്നൊക്കെയാണര്‍ത്ഥം
.
അ-യോദ്ധ്യ
എന്നാല്‍ തോല്പിക്കാന്‍
കഴിയാത്ത,
ആക്രമിക്കാന്‍
കഴിയാത്ത എന്നൊക്കെയര്‍ത്ഥമുണ്ട്
.
ഇത്
നന്ദിഗ്രാമത്തില്‍നിന്നും
ഇരുപതില്‍ത്താഴെ കിലോമീറ്റര്‍
അകലെയാണ് .
അശ്വമേധം,
രാജസൂയം
മുതലായ അനേകം ശ്രേഷ്ഠയജ്ഞങ്ങളുടെ
ഭൂമിയാണ് സൂര്യവംശരാജാക്കന്മാരുടെ
രാജധാനിയായ അയോദ്ധ്യ.
ഇവിടെനിന്നും
ഇരുനൂറില്‍ത്താഴെ കിലോമീറ്റര്‍
യാത്രചെയ്താല്‍ കാശിയിലെത്താം.
സംസ്കൃതത്തില്‍
സാകേതപുരി എന്നാണ് അയോദ്ധ്യ
അറിയപ്പെട്ടിരുന്നത്.
മോക്ഷദായികളായ
സപ്തപുരികളില്‍ ഒന്നാം സ്ഥാനം
അയോദ്ധ്യയ്ക്കാണ്.
"
"എന്താണ്
സപ്തപുരികള്‍ എന്നാല്‍ ?"
"
ഏഴ്
നഗരങ്ങള്‍ മോക്ഷദായകങ്ങളായി
ഉണ്ടത്രേ.
അയോദ്ധ്യ,
മധുര,
ഹരിദ്വാരം,
കാശി,
കാഞ്ചി,
ഉജ്ജയിനി,
ദ്വാരക.
എന്നിവയാണവ.
"
"
ഞാന്‍
ശാരദറ്റീച്ചറുടെ കൂടെ വെറുതേ
വന്നതാണെങ്കിലും ധാരാളം
കാര്യങ്ങള്‍ മനസ്സിലാക്കാന്‍
പറ്റി.
"
"ശരി
മുത്തച്ഛാ,
ഞങ്ങള്‍
നാളെ വരാം"
"അങ്ങനെയാകട്ടെ
!
"
No comments:
Post a Comment