പച്ചക്കറികളെ
താലോലിച്ചുനില്ക്കുമ്പോഴാണ്
വാനരപ്പടയുടെ വരവ്.
സ്കൂള്‍വിട്ടുവന്നിട്ട്
ചായകുടിക്കുകപോലും
ചെയ്തിട്ടില്ലെന്ന് തോന്നുന്നു.
കുട്ടികളില്‍
കഥ കേള്‍ക്കാനുള്ള താല്‍പര്യം
തീരെ നഷ്ടപ്പെട്ടിട്ടില്ല
എന്നതുതന്നെ സമാധാനം .
"മക്കള്‍
അകത്തുപോയി ചായകുടിച്ചിട്ടുവരൂ.
എന്നിട്ടാവാം
കഥ."
"ഞങ്ങള്‍
മുത്തച്ഛന്‍റെയടുത്തിരുന്ന്
ചായകുടിക്കാം.
അപ്പോള്‍
കഥയും കേള്‍ക്കാം."
"ഇന്നാരുടെ
കഥയാണ് പറഞ്ഞുതരുന്നത് ?
"
"അത്
പറയുന്നില്ല.
ഒരു
കഥ എന്നുമാത്രം മനസ്സിലാക്കുക.
കഥകേട്ടുകഴിഞ്ഞ്
നിങ്ങള്‍ തീരുമാനിച്ചാല്‍
മതി."
"ശരി,
എന്നാല്‍
തുടങ്ങാം"
"മൂന്നുലോകങ്ങളും
അടക്കിവാഴണമെന്ന്
ലങ്കാധിപതിക്കൊരു മോഹം.
ലങ്കാധിപതി
എന്നാലാരാണ് എന്നറിയാമോ?"
"അറിയാമല്ലോ.
രാവണനല്ലേ?"
"അതെ.
ത്രിലോകങ്ങള്‍
പിടിച്ചടക്കാന്‍ ശക്തിസംഭരിക്കാനായി
രാവണന്‍ കഠിനതപസ്സുതുടങ്ങി.
തപസ്സിന്‍റെ
കാഠിന്യത്താല്‍ വിശ്വമാകെ
കഠിനമായ താപം അനുഭവപ്പെടാന്‍
തുടങ്ങി. ബ്രഹ്മാവ്
ദേവതകളോടുകൂടി രാവണന്‍റെ
മുന്നില്‍ പ്രത്യക്ഷപ്പെട്ട്
തപസ്സുനിറുത്തി ഇഷ്ടവരം
ചോദിക്കാനാവശ്യപ്പെട്ടു.
അമരത്വമൊഴിച്ച്
മറ്റൊന്നും വേണ്ടെന്ന്
രാവണന്‍ പറഞ്ഞപ്പോള്‍
ജനിച്ചവരെല്ലാം മൃത്യുവിന്
ഇരയായേതീരൂ എന്നും അമരത്വം
നല്കാനാവില്ലെന്നും ബ്രഹ്മദേവന്‍
അറിയിച്ചു.
മറ്റൊരുവരം
ആവശ്യപ്പെടാനും നിര്‍ദ്ദേശിച്ചു."
"അമരത്വം
എന്നാല്‍ മരണമില്ലാത്ത അവസ്ഥ,
അല്ലേ
മുത്തച്ഛാ?"
"അതുതന്നെ.
രാവണന്‍
ഏറെക്കുറെ മരണമുണ്ടാകാതിരിക്കാനുള്ള
വരം തന്നെയാണ് ചോദിച്ചത്.
സുരാസുരന്മാര്‍
, പിശാച്,
യക്ഷകിന്നരന്മാര്‍
, ഉരഗങ്ങള്‍
,രാക്ഷസന്‍
, വിദ്യാധരന്‍,
അപ്സരസ്സ്,
ക്രൂരജന്തുക്കള്‍
എന്നിവയാല്‍ മരണം സംഭവിക്കരുത്
എന്ന വരമാണ് ആവശ്യപ്പെട്ടത്.
സ്വന്തം
കന്യകയ്ക്ക് താല്പര്യമില്ലാത്തപ്പോള്‍
താന്‍ പ്രാപിക്കാനാഗ്രഹിച്ചാല്‍
മാത്രമേ മരണം സംഭവിക്കാവൂ
എന്നുള്ള വരവും ആവശ്യപ്പെട്ടു.
അങ്ങനെയൊന്ന്
സംഭവിക്കില്ലെന്ന് രാവണന്‍
ഉറച്ചുവിശ്വസിച്ചിരുന്നു.
ബ്രഹ്മദേവന്‍
വരം കൊടുത്തു.
ഇനി
മരണമില്ല എന്ന വിശ്വാസത്തോടെ
രാവണന്‍ യുദ്ധംചെയ്ത്
മൂന്നുലോകങ്ങളും കീഴടക്കി."
"അപ്പോള്‍
ദേവലോകവും കീഴടക്കിയിട്ടുണ്ടാകില്ലേ?"
"ഉവ്വ്,
ജൈത്രയാത്രനടത്തി
ദണ്ഡകാരണ്യത്തിലെത്തിയപ്പോള്‍
തേജസ്വികളായ മുനിമാരെ കണ്ടു.
അവരെ
തോല്പിക്കണം എന്ന ചിന്തയുണ്ടായെങ്കിലും
ക്ഷാത്രവീരന്മാരെയല്ലാതെ
വധിക്കുന്നതില്‍ മാന്യതയില്ലാത്തതിനാല്‍
അവരെ വധിക്കേണ്ടെന്നുതീരുമാനിച്ചു.
അവരോട്
തന്‍റെ സ്തുതിഗീതം
പാടിനടക്കാനാവശ്യപ്പെട്ടു.
അമ്പുകൊണ്ട്
ശരീരത്തില്‍ പോറലുണ്ടാക്കി
അവരുടെ രക്തം ഒരു കലശത്തില്‍
ശേഖരിച്ചുകൊണ്ടുപോയി.
ഒരു
ബ്രാഹ്മണന്‍ ലക്ഷ്മി തന്‍റെ
മകളായി ജനിക്കണമെന്നുപ്രാര്‍ത്ഥിച്ച്
ജപിച്ച പാല്‍ ഉണ്ടായിരുന്ന
കലശമാണ് രാവണന്‍ ഇതിനായെടുത്തത്
. ആ
കലശം സൂക്ഷിക്കാന്‍ ഭാര്യ
മന്ദോദരിയെ ഏല്പിച്ചു."
"ആരാ
മുത്തച്ഛാ ഈ മന്ദോദരി?"
"രാവണന്‍റെ
പത്നിയാണ് മന്ദോദരി.
മണ്ഡോദരിയെന്നും
പറയാം. വിഷത്തേക്കാള്‍
രൂക്ഷമായതാണ് മുനിമാരുടെ
രക്തമെന്നും അത് ശ്രദ്ധയോടെ
സൂക്ഷിക്കണമെന്നും പ്രത്യേകം
നിര്‍ദ്ദേശിച്ചാണ് ആ കലശം
ഭാര്യയെ ഏല്പിച്ചത്."
"എന്നിട്ടോ?"
"മൂന്നുലോകങ്ങളും
കീഴടക്കി വിജയോന്മത്തനായ
രാവണന്‍ നദീതീരങ്ങളിലും
പര്‍വ്വതസാനുക്കളിലും
ഉപവനങ്ങളിലുമൊക്കെ
ദേവ-ദാനവ-യക്ഷ-ഗന്ധര്‍വ്വകന്യകമാരുമായി
രമിക്കാന്‍ തുടങ്ങി.
ഭര്‍ത്താവ്
അന്യസ്ത്രീകളുമായി
കാമകേളികളിലേര്‍പ്പെടുന്നത്
ഭാര്യയെ അപമാനിക്കുന്നതിനുതുല്യമാണ്.
അതുകൊണ്ട്
അപമാനം സഹിക്കാന്‍ വയ്യാതെ
മന്ദോദരി മരിക്കാന്‍ തീരുമാനിച്ചു.
വിഷത്തേക്കാള്‍
രൂക്ഷമായ മുനിമാരുടെരക്തമാണ്
അതിനുനല്ലതെന്നു കരുതി അവള്‍
ആ രക്തം കുടിച്ചു.
ലക്ഷ്മി
തന്‍റെമകളായി ജനിക്കണമെന്നു
പ്രാര്‍ത്ഥിച്ച് ജപിച്ചപാല്‍
ഉണ്ടായിരുന്ന കലശമായിരുന്നതിനാല്‍
മന്ത്രത്തിന്‍റെ ശക്തിയാല്‍
മന്ദോദരി മരിക്കുന്നതിനുപകരം
ഗര്‍ഭിണിയാകുകയാണുണ്ടായത്.
ഒരു
വര്‍ഷമായി ഭര്‍ത്താവ്
കാമിനിമാരുമൊത്ത് രമിക്കുകയാണ്.
താന്‍
ഗര്‍ഭിണിയാണെന്ന് മറ്റുള്ളവര്‍
അറിഞ്ഞാലുള്ള അപമാനമോര്‍ത്ത്
അവള്‍ കുരുക്ഷേത്രത്തില്‍
പോയി ഗര്‍ഭമലസിപ്പിച്ചു.
ആ
ഭ്രൂണത്തെ പെട്ടിയിലാക്കി
ഭൂമിയില്‍ കുഴിച്ചുമൂടി.
പാപപരിഹാരാര്‍ത്ഥം
സരസ്വതിനദിയില്‍ സ്നാനംചെയ്ത്
മന്ദോദരി തിരിച്ചുപോയി."
"രാവണന്‍
ഇതൊക്കെ സമ്മതിച്ചുവോ?"
പുറത്തുനിന്നൊരു
ശബ്ദം. ഗോപാലനാണ്.
കൃഷിപ്പണികളില്‍
സഹായിക്കാന്‍ വരുന്നതാണ്.
എല്ലാ
ജോലിയും ചെയ്യാന്‍ കഴിയും.
തെങ്ങുകയറ്റം,
മരംമുറിക്കല്‍
, കൃഷിപ്പണി,
ഡ്രൈവിങ്ങ്
അങ്ങനെയെല്ലാമറിയാം.
"ഗോപാലന്‍
കയറിയിരിക്കൂ."
"കഥ
കേള്‍ക്കുമ്പോള്‍ ഞാനുമൊരു
കുട്ടിയാകും."
"മുത്തച്ഛാ.....".
കാന്താരിക്ക്
കഥ കേള്‍ക്കാന്‍ തിടുക്കമായി.
"ശരി,
നമുക്ക്
കഥയിലേക്ക് വരാം.
രാവണന്‍
ഒരുവര്‍ഷമായി അവിടെയുണ്ടായിരുന്നില്ലല്ലോ.
അതുകൊണ്ട്
മണ്ഡോദരിക്ക് കാര്യങ്ങള്‍
എളുപ്പമായി."
"ബാക്കി
ചായകുടിച്ചിട്ടാകാം.
കുട്ടികള്‍
സ്കൂളില്‍നിന്ന് വന്നയുടനെ
ഇങ്ങോട്ടോടിവന്നതാകും.
അവര്‍
എന്തെങ്കിലും കഴിച്ചോട്ടെ"
"എന്താ
മുത്തശ്ശീ കഴിക്കാനുള്ളത്
?"
"അവില്‍
വിളയിച്ചതാണ്"
"ഇങ്ങോട്ടുതന്നാല്‍
മതി. ഞങ്ങള്‍
ഇവിടെയിരുന്ന് കഴിച്ചോളാം.
മുത്തച്ഛാ,
പറയൂ"
"കുറച്ചുകാലം
കഴിഞ്ഞു .
ജനകമഹാരാജാവ്
യജ്ഞം നടത്തുന്നതിനായി
കുരുക്ഷേത്രത്തില്‍ എത്തി.
അതിന്‍റെ
മുന്നോടിയായി യജ്ഞഭൂമി ഉഴുതു.
അപ്പോള്‍
കലപ്പയില്‍ ഒരു പെട്ടി തടഞ്ഞു.
തുറന്നുനോക്കിയപ്പോള്‍
സുന്ദരിയായ ഒരു പെണ്‍കുട്ടി.
മന്ദോദരി
കുഴിച്ചുമൂടിയ പെട്ടിയായിരുന്നു
അത്.
ലക്ഷ്മീചൈതന്യമായിരുന്നതിനാല്‍
ആ ഭ്രൂണത്തിന് നാശം
സംഭവിച്ചില്ലെന്നുമാത്രമല്ല,
അത്
വളര്‍ച്ചപ്രാപിക്കുകയും
ചെയ്തിരുന്നു.
അപ്പോള്‍
അവിടെ ഒരു അശരീരിവാക്യം
മുഴങ്ങി. ആ
ശിശുവിനെ വളര്‍ത്താനുള്ള
നിര്‍ദ്ദേശമായിരുന്നു അത്.
അവള്‍
അഗ്നിസമാനയാണെന്നും അവള്‍
മൂലം ദുഷ്ടനാശവും ശിഷ്ടരക്ഷയും
നടക്കുമെന്നും വചനമുണ്ടായി.
കന്യകാലാഭം
ശുഭലക്ഷണമായതിനാല്‍ യജ്ഞം
തുടര്‍ന്നുകൊള്ളാനും
നിര്‍ദ്ദേശമുണ്ടായി."
"എന്താണ് ഈ അശരീരിവാക്യം?"
"എന്താണ് ഈ അശരീരിവാക്യം?"
"ഈശ്വരന്‍റെ
തീരുമാനങ്ങള്‍ പ്രകൃതിശക്തിയിലൂടെ
അറിയിക്കുമെന്ന് പണ്ട്
വിശ്വസിച്ചിരുന്നു.
കാറ്റോ
മരമോ പര്‍വ്വതമോ ആകാശമോ അത്
ഉറക്കെ വിളിച്ചുപറയുമത്രേ.
അതായത്
ഈശ്വരന്‍ അവരിലൂടെ പറയും.
ശബ്ദം
മാത്രം കേള്‍ക്കും.
പറയുന്ന
ആളെ കാണില്ലല്ലോ.
അതാണ്
ശരീരമില്ലാതെ ശബ്ദം
മാത്രമേയുള്ളൂവെന്ന അര്‍ത്ഥത്തില്‍
അശരീരിവാക്യമെന്നുപറയുന്നത്."
"എന്നിട്ടെന്തുണ്ടായി?"
"അശരീരിവാക്യമനുസരിച്ച്
രാജാവ് യജ്ഞം നടത്തിയശേഷം
മുനിശ്രേഷ്ഠന്മാരുടെ
അനുഗ്രഹത്തോടെ കന്യകയെ മകളായി
സ്വീകരിച്ചു.
സിതയില്‍നിന്ന്
ലഭിച്ചതുകൊണ്ട് സീതയെന്നു
പേരിട്ടു."
"സിതയോ,
അതെന്താ?"
"സിത
എന്നാല്‍ ഉഴവുചാല്‍ .
അവള്‍
ലക്ഷ്മിചൈതന്യമാണെന്നും
അവളുടെ ജന്മവൃത്താന്തം
പാടിക്കേള്‍ക്കുകയും
കേള്‍പ്പിക്കുകയും ചെയ്യുന്നവര്‍ക്ക്
ജനനമരണചക്രത്തില്‍നിന്ന്
മോചനമുണ്ടാകുമെന്നും അവളെ
ലക്ഷ്മിപതി തന്നെ വിവാഹം
ചെയ്യുമെന്നും മുനിശ്രേഷ്ഠന്മാര്‍
പറഞ്ഞു" .
"ഇതാരുടെ
കഥയാണെന്ന് ഇപ്പോള്‍ മനസ്സിലായി.
സീതയുടെ
കഥയാണ് മുത്തച്ഛന്‍ പറഞ്ഞത്,
അല്ലേ?"
"അതെ,
ഇതാണ്
വാല്മീകിമഹര്‍ഷി ശിഷ്യനായ
മഹാമുനി ഭരദ്വാജന് പറഞ്ഞുകൊടുത്ത
സീതയുടെ ജനനകഥ."
"കഥ
നന്നായി."
"മറ്റൊരു
കഥയുമായി നാളെ കാണാം.
"
"ശരി
മുത്തച്ഛാ."
"ഗോപാലന്
പോകാന്‍ തിടുക്കമുണ്ടോ?"
"ഇല്ല,
എന്താണ്
വേണ്ടത് ?"
"നമുക്ക്
ആ വടക്കേത്തൊടിയിലെ നേന്ത്രക്കുലകള്‍
ഒന്ന് നോക്കിവരാം.
ചിലത്
നല്ല മൂപ്പായെന്നുതോന്നുന്നു."
"ശരി,
എന്നാല്‍
പോകാം.
മൂത്തതുണ്ടെങ്കില്‍
നാളെ വില്ക്കാനേര്‍പ്പാടുചെയ്യാം."
No comments:
Post a Comment