രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം.3
രാവിലെ
നേരത്തെ പ്രാതല്‍ കഴിക്കുന്ന
ശീലമുണ്ട് .
ജോലിയുള്ളപ്പോള്‍
ഏഴിനു പോകണം .
ആറുമണിക്ക്
ഭക്ഷണം കഴിക്കും .
ജോലിയില്‍നിന്ന്
വിരമിച്ചിട്ടും ആ ശീലം
മാറിയിട്ടില്ല.
കഴിക്കാനിരിക്കുമ്പോഴാണ്
വാനരപ്പടയുടെ വരവ് .
കൈയില്‍
ഉരുളിയുണ്ട് .
ഇതെന്താണാവോ
ഭാവം.
"മുത്തച്ഛാ
,
കഞ്ഞി
"
"അങ്ങനെത്തന്നെ
വിളിക്കണം മക്കളെ .
ഇത്രയും
സ്നേഹത്തോടെ കഥകളൊക്കെ
പറഞ്ഞുതന്നിട്ട് ..."
"അതല്ല
മുത്തച്ഛാ ,
അമ്പലത്തില്‍നിന്ന്
ഔഷധക്കഞ്ഞി കൊണ്ടുവന്നിട്ടുണ്ടെന്ന്
"
ഹാവൂ
,
സമാധാനമായി
.
കാന്താരിയുടെ
കൈയിലെന്തോ ഇലപ്പൊതിയുണ്ട്
.
അവളതെടുത്ത്
മേശപ്പുറത്തുവച്ചു.
വെറ്റിലയാണ്
.
ഉയരത്തിലായതിനാല്‍
ഇന്നലെ വെറ്റിലനുള്ളാന്‍
പറ്റിയില്ലെന്ന് അവളറിഞ്ഞു
.
അസാരം
ശല്യമുണ്ടെങ്കിലും സ്നേഹമുള്ള
വഹകളാണ് .
പ്രാതല്‍
കഴിഞ്ഞ് വരാന്‍ കാത്തിരിക്കുകയായിരുന്നു
എല്ലാവരും .
രണ്ടുദിവസം
മുടക്കമായതിനാല്‍ കഥകേട്ടിരിക്കാം
.
നാളെമുതല്‍
രാവിലെ സ്കൂളിലേക്കുള്ള
ഒരുക്കം വേണം .
"രാമന്‍റെ
മറ്റൊരുകഥ പറഞ്ഞുതരാമെന്നു
സമ്മതിച്ചിരുന്നുവല്ലോ ."
"ഉവ്വ്.
ശിവപുരാണത്തില്‍
പറഞ്ഞിരിക്കുന്ന കഥ .
"
"ഇന്ന്
അതാവാം അല്ലേ ?
"
"ശരി,
കേട്ടോളൂ
.
ഇന്നലെ
നമ്മള്‍ പറഞ്ഞത് വാല്മീകി
പറഞ്ഞ കഥയാണല്ലോ..
എന്നാല്‍
ശിവപുരാണത്തില്‍ രാമന്‍റെ
പൂര്‍വ്വകഥ അതിനിനോട്
സാമ്യമുണ്ടെങ്കിലും അല്പം
വ്യത്യാസപ്പെട്ടാണ് കാണുന്നത്.
ദേവര്‍ഷി
നാരദന്‍ വളരെക്കാലമായി
ഹിമാലയത്തിലെ ഒരു ഗുഹയില്‍
തപസ്സനുഷ്ഠിക്കുകയാണ് .
ആരുതപസ്സുചെയ്താലും
അത് തന്‍റെ സ്ഥാനം
തട്ടിയെടുക്കാനാണെന്ന്
ഭയപ്പെടുന്നവനാണ് ദേവേന്ദ്രന്‍
.
ഇവിടെയും
അത് സംഭവിച്ചു.
നാരദന്‍റെ
തപസ്സുമുടക്കാന്‍ കാമദേവനെയും
രതിദേവിയെയും ഏര്‍പ്പാടാക്കി
.
അവര്‍
എന്തുചെയ്തിട്ടും നാരദരുടെ
തപസ്സിന് വിഘ്നമുണ്ടാക്കാന്‍
കഴിഞ്ഞില്ല.
അവര്‍
പരാജയം സമ്മതിച്ച് പിന്‍വാങ്ങി.
ഇതൊന്നും
നാരദന്‍ അറിഞ്ഞിരുന്നില്ലെന്നതാണ്
വാസ്തവം.
ഒടുവില്‍
തപസ്സ് സ്വയം അവസാനിപ്പിച്ച്
അദ്ദേഹം പുറത്തുവന്നു.
മുന്‍പിലത്തേതിനേക്കാള്‍
കൂടുതല്‍ ആദരവ് ലഭിക്കാന്‍
തുടങ്ങി.
കാമദേവനുപോലും
തന്‍റെ തപസ്സിളക്കാന്‍
കഴിഞ്ഞില്ലെന്ന് മറ്റുള്ളവര്‍
പറഞ്ഞറിഞ്ഞപ്പോള്‍ ഇത്
മഹാവിഷ്ണുവിനെ അറിയിക്കണമെന്നുകരുതി
അദ്ദേഹം പുറപ്പെട്ടു.
മഹാവിഷ്ണുവിനെ
കാര്യങ്ങള്‍ ധരിപ്പിച്ചപ്പോള്‍
ഇത് ഇനിയാരോടും പറയരുതെന്ന്
അദ്ദേഹം നിര്‍ദ്ദേശിച്ചു.
അങ്ങനെയാകാമെന്ന്
സമ്മതിച്ച് പുറത്തുവന്ന
നാരദനെ ഒരു ചിന്ത അലട്ടി
;സ്വന്തം
പിതാവ് ഇതറിയാതിരിക്കുന്നത്
ശരിയല്ലെന്നൊരു ചിന്ത .
അങ്ങനെ
ബ്രഹ്മലോകത്തുചെന്ന് ഈ വിവരം
ബ്രഹ്മാവിനോടുപറഞ്ഞു .
ബ്രഹ്മാവ്
കൂടുതല്‍ കാര്യങ്ങള്‍
ചോദിച്ചപ്പോള്‍ ഇത്
മഹാവിഷ്ണുവിനോട് ആദ്യം
പറഞ്ഞുവെന്നും ആരോടും
പറയരുതെന്ന് അദ്ദേഹം
നിര്‍ദ്ദേശിച്ചുവെന്നും
എന്നാല്‍ അച്ഛനോടിത്
മറച്ചുവയ്ക്കാന്‍ കഴിയാത്തതുകൊണ്ട്
പറഞ്ഞതാണെന്നും സമ്മതിച്ചു.
"
"കാമദേവനുപോലും
പരാജയം സമ്മതിക്കേണ്ടിവന്നുവെങ്കില്‍
കഠിനതപസ്സായിരിക്കുമല്ലോ
.
അപ്പോള്‍
കുറച്ചഹങ്കാരമാകാം ."
"
അതുശരിയാ,
മുത്തച്ഛാ,
ഇന്നാളൊരുദിവസം
ഒരു പേപ്പര്‍ കിട്ടിയതില്‍
ക്ലാസ്സില്‍ ഒന്നാമതെത്തിയതിന്
കാന്താരിയുടെ മുഖത്തുള്ള
അഹങ്കാരം കാണേണ്ടതായിരുന്നു
."
"പാവം,
ഒന്നും
കിട്ടാത്തതിന്‍റെ അസൂയ "
കാന്താരി
ശബ്ദം താഴ്ത്തിയാണതു പറഞ്ഞത്
.
"എന്തെങ്കിലും
മൊഴിഞ്ഞാരുന്നോ ?"
അപ്പു
കാന്താരിയെ ദേഷ്യപ്പെടുത്താന്‍
നോക്കി .
"അങ്ങോട്ട്
ഒന്നും പറഞ്ഞില്ലേ .
കഥ
തുടരട്ടെ എന്നുപറഞ്ഞതാണ്
."
"മതി.
പറഞ്ഞ്
കാടുകയറണ്ടാ ."
"മുത്തച്ഛന്‍
പറയൂ"
"സതിയുടെ
ദേഹത്യാഗത്തിനുശേഷം
പരമശിവന്‍ ദീര്‍ഘനാള്‍
തപസ്സനുഷ്ഠിച്ചിരുന്ന
ഗുഹയിലാണ് നാരദര്‍
തപസ്സനുഷ്ഠിച്ചിരുന്നത് .
കാമദേവനെ
പരമശിവന്‍ ഈ ഗുഹയില്‍വച്ച്
ഭസ്മമാക്കിയതുമാണ് .
ആ
ഗുഹയില്‍ കാമദേവന് കഴിവുകള്‍
പ്രകടിപ്പിക്കാന്‍ കഴിയില്ല
.
അതാണ്
അദ്ദേഹം തോറ്റുമടങ്ങാന്‍
കാരണമെന്നും നാരദരുടെ
തപസ്സിന്‍റെ കാഠിന്യമല്ലെന്നും
പരമശിവനറിയാം .
മഹാവിഷ്ണുവിനുമറിയാം
.
ഇതറിഞ്ഞുകൊണ്ടാണ്
മഹാവിഷ്ണു തന്നോടുപറഞ്ഞ
കാര്യം മറ്റാരോടും പറയരുതെന്ന്
നാരദരെ വിലക്കിയത്.
പക്ഷേ
നാരദന് ഇതൊന്നും അറിയാമായിരുന്നില്ല
."
"നാരദരെ
ഇങ്ങനെ വിട്ടാല്‍ പറ്റില്ലെന്നുകരുതി
പരമശിവന്‍ അദ്ദേഹത്തെ
മായാവലയത്തില്‍ ബന്ധിക്കുവാന്‍
വിഷ്ണുവിനോടഭ്യര്‍ത്ഥിച്ചു
.
തുടര്‍ന്ന്
അദ്ദേഹം പോകുന്ന വഴിയില്‍
മനോഹരമായി അലങ്കരിച്ച ഒരു
മായാനഗരം സൃഷ്ടിച്ചു .
മനസ്സിന്‍റെ
വേഗത്തില്‍ സഞ്ചരിക്കുന്ന
,
പ്രപഞ്ചം
മുഴുവന്‍ അനേകം തവണ ചുറ്റിയിട്ടുള്ള
നാരദര്‍ പുതിയൊരുനഗരം കണ്ട്
അത്ഭുതപ്പെട്ടു .
നഗരത്തെക്കുറിച്ച്
അന്വേഷിച്ചപ്പോള്‍ ശീലനിധി
എന്ന രാജാവുഭരിക്കുന്ന
രാജ്യമാണതെന്നുമനസ്സിലായി
.
നാരദര്‍
രാജാവിന്നടുത്തെത്തി .
തൊട്ടടുത്ത
നാളില്‍ തന്‍റെ മകള്‍
ശ്രീമതിയുടെ വിവാഹമാണെന്നും
അവളെ അനുഗ്രഹിക്കണമെന്നും
അപേക്ഷിച്ച് രാജാവ് അതിസുന്ദരിയായ
തന്‍റെ മകളെ നാരദന്‍റെ
മുന്നില്‍ കൊണ്ടുവന്നു .
രാജാവിന്‍റെ
അഭ്യര്‍ത്ഥനയനുസരിച്ച് അവളെ
അനുഗ്രഹിച്ചുവെങ്കിലും ആ
സുന്ദരിയെ സ്വന്തമാക്കണമെന്ന
ചിന്ത അദ്ദേഹത്തില്‍
കൂടിക്കൂടിവന്നു .
വഴിയില്‍വച്ച്
പര്‍വ്വതമുനിയെ കണ്ടപ്പോള്‍
കാര്യങ്ങളെല്ലാം അദ്ദേഹത്തോട്
പറഞ്ഞു.
അപ്പോഴാണ്
തനിക്കബദ്ധം പറ്റിയോ എന്ന്
നാരദര്‍ക്ക് ഭയമുദിച്ചത്.
പര്‍വ്വതമുനി
അവളെ കൈക്കലാക്കിയാലോ
എന്നഭയം.
അദ്ദേഹം
ഉടനെ വിഷ്ണുവിനെക്കണ്ട്
ഒരു ദിവസത്തേക്ക് തനിക്ക്
ഹരിയുടെ മുഖം നല്കണമെന്നപേക്ഷിച്ചു
.
പര്‍വ്വതമുനിക്ക്
കുരങ്ങന്‍റെ മുഖം നല്കണമെന്നും
അപേക്ഷിച്ചു.
മഹാവിഷ്ണു
അത് സമ്മതിക്കുകയും ചെയ്തു."
"അസൂയയും
അഹങ്കാരവും കോപവുമൊക്കെ
മഹര്‍ഷിമാര്‍ക്കുമുണ്ടല്ലേ
."
"മാനുഷികമായ
ദൌര്‍ബ്ബല്യങ്ങളില്‍നിന്ന്
അവര്‍ മുക്തരായിട്ടില്ല
എന്നതിന്‍റെ തെളിവാണത് .
സന്ന്യാസിമാര്‍
ആത്മസംയമനം പാലിക്കാന്‍
കഴിയുന്നവരാകണം .
നാരദരെ
പോലെത്തന്നെ പര്‍വ്വതമുനിക്കും
ശ്രീമതിയെ സ്വന്തമാക്കണമെന്ന
മോഹമുദിച്ചു.
. അദ്ദേഹവും
ഒരു ദിവസത്തേക്ക് തനിക്ക്
ഹരിയുടെ മുഖം നല്കണമെന്നും
നാരദര്‍ക്ക് കുരങ്ങന്‍റെ
മുഖം നല്കണമെന്നും വിഷ്ണുവിനോട്
അപേക്ഷിച്ചു.
അതും
മഹാവിഷ്ണു സമ്മതിച്ചു.
സ്വയംവരത്തിന്
ഹരിയുടെ മുഖവുമായെത്തിയ
മുനിമാരെക്കണ്ട് നാരദന്‍റെ
രക്ഷയ്ക്കായി അവിടെയെത്തിയ
ബ്രാഹ്മണവേഷധാരികളായ രുദ്രഗണം
ചിരിച്ചു.
അതുകണ്ട
മുനിമാര്‍ കുപിതരായി.
മുനിമാരുടെ
ശരീരം മാത്രമേ മനുഷ്യരുടേതുള്ളുവെന്നും
മുഖം കുരങ്ങന്‍റേതാണെന്നും
അവരറിയിച്ചു.
അവരെ
രാക്ഷസരൂപികളാകട്ടെ എന്ന്
നാരദര്‍ ശപിച്ചു.
തുടര്‍ന്ന്
മുനിമാര്‍ വിഷ്ണുവിന്‍റെയടുത്തെത്തി
തങ്ങളെ ചതിച്ചതെന്തിനാണെന്ന്
ചോദിച്ചു.
. മഹാവിഷ്ണു
അവരെ ചതിച്ചിട്ടില്ലെന്നും
അവരുടെ അഭീഷ്ടം നടപ്പിലാക്കുകയാണ്
ചെയ്തതെന്നും പറഞ്ഞു ."
"ഹരിയുടെ
മുഖം കൊടുക്കാമെന്ന്
വാക്കുപറഞ്ഞിട്ട് കുരങ്ങന്‍റെ
മുഖമാക്കിയത് ചതിയല്ലേ
മുത്തച്ഛാ?"
" അതുതന്നെയാണ്
നാരദരും ചോദിച്ചത് .
ഹരിയുടെ
മുഖം കൊടുക്കാമെന്ന്
വാക്കുപറഞ്ഞിട്ട് കുരങ്ങന്‍റെ
മുഖമാക്കിയതെന്തിനാണെന്നു
ചോദിച്ചു ."
"പാവം
മഹാവിഷ്ണു കുഴങ്ങിക്കാണും
"
"ഹരിയെന്നാല്‍
ആള്‍ക്കുരങ്ങ് എന്നും
അര്‍ത്ഥമുണ്ടെന്നായിരുന്നു
മഹാവിഷ്ണുവിന്‍റെ മറുപടി.
എല്ലാം
അറിഞ്ഞുകൊണ്ട് തന്നെ
വഞ്ചിച്ചതിന് നാരദര്‍
മഹാവിഷ്ണുവിനെ ശപിച്ചു.
മായാമോഹിതനാക്കി
തന്നെ വഞ്ചിച്ചതിനാല്‍
മായാമോഹങ്ങള്‍ക്കടിമയായ
മനുഷ്യനായി ജനിക്കാനായിരുന്നു
ശാപം.
ഭാര്യ
നഷ്ടപ്പെട്ട് കാട്ടിലലഞ്ഞുനടക്കുമെന്നും
ശപിച്ചു.
തന്നെ
വാനരനാക്കി അപമാനിച്ചതിനാല്‍
വാനരന്മാരേ സഹായത്തിനുണ്ടാകൂ
എന്നും ശപിച്ചു.
അങ്ങനെയാണ്
മഹാവിഷ്ണു മനുഷ്യനായ രാമനായി
ജനിച്ചത്.
രുദ്രഗണങ്ങള്‍
രാവണനും കുംഭകര്‍ണ്ണനുമായി
."
"
ആ
നഗരം ഏതായിരുന്നു ?"
"അത്
അംബരീഷന്‍ ഭരിക്കുന്ന
രാജ്യമായിരുന്നു .
രാജാവായി
അവര്‍ കണ്ടത് അംബരീഷനെത്തന്നെയായിരുന്നു.
. കൂടെയുണ്ടായിരുന്നത്
മകള്‍ ശ്രീമതിയും .
മുനിമാര്‍
മായാവലയത്തിലായിരുന്നതുകൊണ്ട്
യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍
കഴിഞ്ഞില്ല.
"
"രാവണകുംഭകര്‍ണ്ണന്മാരെക്കുറിച്ച്
മറ്റൊരു കഥ മുത്തച്ഛന്‍
പണ്ട് പറഞ്ഞിട്ടുണ്ടല്ലോ
,
ഇല്ലേ
?"
"അതെ
മുത്തച്ഛാ ,
നവരാത്രിക്കാലത്ത്
കുറച്ചു കുട്ടികള്‍ മുത്തച്ഛനോട്
എന്തോ പറഞ്ഞുകൊടുക്കുവാനാവശ്യപ്പെട്ട്
എത്തിയപ്പോള്‍ അവര്‍ക്ക്
മറ്റൊരുകഥ പറഞ്ഞുകൊടുത്തില്ലേ
?"
"ഓ!
അന്ന്
അതുനിങ്ങളും കേട്ടതല്ലേ ."
"അതിപ്പോള്‍
ഓര്‍മ്മയില്ല .
ഒന്നുകൂടി
പറയൂ മുത്തച്ഛാ ".
"
ശരി.
പറയാം.
താപസകുമാരൻമാരായ
സനകൻ,
സനന്ദകൻ,
സനാതനൻ,
സനല്‍ക്കുമാരൻ
എന്നിവർ ഒരിക്കല്‍
വിഷ്ണുദർശനത്തിനായി
വൈകുണ്ഠത്തില്‍
എത്തിച്ചേർന്നു.
എന്നാൽ
ദ്വാരപാലകരായ ജയവിജയൻമാർ
അവരെ അകത്തേയ്ക്ക്
കടത്തിവിട്ടില്ല.
അതിൽ
കോപംപൂണ്ട മുനികുമാരൻമാർ
ജയവിജയൻമാരെ സാധാരണ
മനുഷ്യരായി ഭൂമിയില്‍
പിറക്കണമെന്ന്
ശപിച്ചു.
ശാപമോക്ഷത്തിനായി
വിഷ്ണുവിനെ സമീപിച്ചെങ്കിലും
ഫലമുണ്ടായില്ല .
അവരുടെ
ഇഷ്ടമനുസരിച്ച് ഏഴുജന്മം
വിഷ്ണു ഭക്തരായോ മൂന്നുജന്മം
വിഷ്ണുശത്രുക്കളായോ
ജീവിച്ചാല്‍ മതിയെന്ന്
ശാപം ഇളവ് ചെയ്തു."
"തീര്‍ച്ചയായും
വിഷ്ണുഭക്തരായി ജീവിക്കാന്‍
അവര്‍ തീരുമാനിച്ചിട്ടുണ്ടാകും
."
"ഇവിടെ
ഗായത്രിയുടെ കണക്കുകൂട്ടല്‍
തെറ്റി.
പ്രിയപ്പെട്ട
വിഷ്ണുവിനെ അധികകാലം
പിരിഞ്ഞിരിക്കാൻ വയ്യായ്കയാൽ
മൂന്നു ശത്രുജന്മങ്ങൾ മതി
എന്നാണവര്‍ തീരുമാനിച്ചത്
.
കൃതായുഗത്തില്‍
ഹിരണ്യാക്ഷനും
ഹിരണ്യകശിപുവും,
ത്രേതായുഗത്തിൽ
രാവണനും കുംഭകര്‍ണ്ണനും
ദ്വാപരയുഗത്തില്‍ ശിശുപാലനും
ദന്തവക്രനും എന്നിങ്ങനെ
ഇവർ ജന്മമെടുത്തു.
ത്രേതായുഗത്തിൽ
രാമനും ദ്വാപരയിൽ
കൃഷ്ണനും
ഇവരെവധിക്കുന്നു
."
"കൃതായുഗത്തില്‍
ആരാണിവരെ വധിച്ചതെന്ന്
പറഞ്ഞില്ല."
"ഹിരണ്യകശിപുവിനെ
വിഷ്ണുവിന്‍റെ നരസിംഹരൂപവും
ഹിരണ്യാക്ഷനെ
വിഷ്ണുവിന്‍റെ വരാഹരൂപവും
ആണ് വധിക്കുന്നത്."
"ഇനിയെന്തു
കഥയാണ് പറയാന്‍ പോകുന്നത്
?"
"ഇനിയിന്നുവേണ്ട
.
മറ്റൊരു
കഥയുമായി നാളെക്കാണാം ."
"ശരി
മുത്തച്ഛാ"
No comments:
Post a Comment