രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം .7
ഇന്ന്
കുട്ടികള്‍ നേരത്തെയെത്തിയല്ലോ.
എന്തുപറ്റിയാവോ.
കര്‍ക്കടമാസമല്ലേ
.
ദശപുഷ്പങ്ങളെപ്പറ്റി
വാരാന്ത്യഗീതാപഠനവേദിയില്‍
കുട്ടികളോട് സംസാരിക്കണമെന്ന്
വിദ്യാപീഠത്തിന്‍റെ
ഭരണകര്‍ത്താക്കള്‍
ആവശ്യപ്പെട്ടിരുന്നു.
അതിനുള്ള
വിവരങ്ങള്‍ ശേഖരിക്കാനുള്ള
ശ്രമത്തിലായിരുന്നു.
ഇനി
പിന്നെയാകാം.
"മുത്തച്ഛാ,
നമുക്ക്
തുടങ്ങിയാലോ?"
"ഇന്ന്
നമുക്ക് മിഥിലയിലേക്ക് പോകാം.
ബ്രഹ്മര്‍ഷി
വിശ്വാമിത്രനും കൂട്ടരും
മിഥിലാധിപന്‍ ആവശ്യപ്പെട്ടതനുസരിച്ച്
അവിടെ യജ്ഞം നടത്താന്‍
പോകുകയാണല്ലോ "
"ശ്രീരാമനും
ലക്ഷ്മണനും കൂടെപ്പോകുന്നുണ്ടാകുമല്ലോ,
അല്ലേ."
"അവരെ
കൂടെച്ചെല്ലാന്‍ മുനിമാര്‍
ക്ഷണിച്ചിട്ടുണ്ടല്ലോ.
രാമലക്ഷ്മണന്മാര്‍ക്ക്
താല്‍പര്യമുള്ള കാര്യങ്ങളുമുണ്ട്."
"അതെന്താ
മുത്തച്ഛാ?"
"മിഥിലാധിപനായ
ജനകമഹാരാജാവിന് ദേവദത്തമായ
ഒരു വില്ലുണ്ട്.
ദേവാസുരന്മാര്‍ക്കോ
രാക്ഷസന്മാര്‍ക്കോ
ഗന്ധര്‍വ്വന്മാര്‍ക്കോ
ശക്തന്മാരായ രാജകുമാരന്മാര്‍ക്കോ
അതിന്‍റെ ഞാണ്‍ വലിച്ചുകെട്ടാന്‍പോലും
കഴിഞ്ഞിട്ടില്ല.
ശക്തരായ
ദാശരഥികള്‍ക്ക് അത്
പരീക്ഷിക്കാനൊരവസരം നല്കുകയെന്നതും
മുനീന്ദ്രന്‍റെ ലക്ഷ്യമായിരുന്നിരിക്കാം."
"അപ്പോള്‍
അവര്‍ എല്ലാവരുംകൂടി
പുറപ്പെട്ടു,
അല്ലേ?"
"
അതേ,
അവര്‍
ബ്രഹ്മര്‍ഷിയുടെ കഥകള്‍
കേട്ട് കാടുകളും നദികളും
തരണം ചെയ്ത് മിഥിലാപുരിയിലെത്തി"
"മഹര്‍ഷി
കഥപറയുകയോ?"
"പോകുന്ന
വഴിയിലുള്ള ഓരോ നാടിനെക്കുറിച്ചും
പുഴയെക്കുറിച്ചുമൊക്കെയുള്ള
ചരിത്രവും ഐതിഹ്യവുമൊക്കെ
പറഞ്ഞുകേള്‍പ്പിച്ചുകൊണ്ടാണ്
അവരുടെ യാത്ര"
"ഹായ്,
എന്തുരസമുള്ള
യാത്രയായിരിക്കും!"
അപ്പു
അത് മനസ്സില്‍ കാണുകയായിരുന്നു.
ഗായത്രിക്ക്
അതത്ര പിടിച്ചിട്ടില്ലെന്ന്
തോന്നുന്നു.
"അത്രയ്ക്ക്
രസമൊന്നുമുണ്ടാകില്ല.
നൂറുകണക്കിന്
നാഴിക കാട്ടിലൂടെയും മലകളിലൂടെയും
കല്ലും മുള്ളും ചവിട്ടി
നടക്കണം.
"
"
ഗായത്രി
പറഞ്ഞത് ശരിയാണ്.
വളരെ
ക്ലേശങ്ങള്‍ സഹിച്ച്
യാത്രചെയ്യണം.
പക്ഷേ
അന്ന് അത് ശീലമായിരുന്നു.
അങ്ങനെ
യാത്രചെയ്ത് അവര്‍ മിഥിലാപുരിയിലെത്തി.
രാജാവ്
ഉചിതമായ വിധത്തില്‍ അവരെ
സ്വീകരിച്ചു.
തേജസ്വികളായ
കുമാരന്മാരെ കണ്ട ജനകമഹാരാജാവ്
വിശ്വാമിത്രനോട്
അവരെക്കുറിച്ചന്വേഷിച്ചു.
ജനകമഹാരാജാവിന്റെ
സുഹൃത്തുകൂടിയായ ദശരഥന്റെ
പുത്രന്മാരാണ് അവര്‍
എന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന്
അത്യധികം സന്തോഷമായി .
കുമാരന്മാര്‍
താടകയെ വധിച്ചതും യാഗരക്ഷ
ചെയ്തതും മിഥിലയിലേക്കുള്ള
യാത്രയില്‍ അഹല്യയെ കണ്ടതും
ഗൌതമമുനിയെ കണ്ടതുമെല്ലാം
കേട്ടപ്പോള്‍ ജനകമഹാരാജാവ്
അത്ഭുതം പൂണ്ടു"
"
അതിനിടയ്ക്ക്
നമ്മളറിയാതെ എന്തൊക്കെയോ
നടന്നുവല്ലോ "
"അതുശരിയാ
മുത്തച്ഛാ,
അഹല്യയുടെ
കാര്യമൊന്നും മുത്തച്ഛന്‍
പറഞ്ഞില്ലല്ലോ ?
"
"ഓ!
അതൊക്കെ
പറയാന്‍ തുടങ്ങിയാല്‍ ഇന്നൊന്നും
ഇതവസാനിക്കില്ല."
"ഞങ്ങള്‍ക്ക്
ആ കഥയറിയണം."
"ശരി,
പറയാം.
ഇപ്പോള്‍
ഈ കഥ പറഞ്ഞവസാനിപ്പിക്കട്ടെ.
അഹല്യയുടെ
കഥ പിന്നെ പറഞ്ഞുതരാം"
"പിന്നെ
പറഞ്ഞുതരണേ."
"ജനകമഹാരാജാവ്
രാജകുമാരന്മാര്‍ക്ക്
പള്ളിവില്ല് കാണിച്ചുകൊടുക്കാന്‍
തയ്യാറായി.
ആ
വില്ലുകുലയ്ക്കുന്നവര്‍ക്ക്
സീതയെ വിവാഹംചെയ്തുകൊടുക്കുമെന്ന്
മഹാരാജാവ് പറഞ്ഞു .
നിരവധി
രാജാക്കന്മാര്‍ വന്നു,
പക്ഷേ
അതൊന്നെടുത്തുയര്‍ത്താന്‍
പോലും ആര്‍ക്കുമായില്ല
.രാമന്‍
ആ വില്ലെടുത്തുയര്‍ത്തി.
ഞാണ്‍
ബന്ധിക്കാന്‍ വേണ്ടി രണ്ടുതലയും
വളച്ചപ്പോള്‍ അതൊടിഞ്ഞു.
" "ഏതായിരുന്നു
ആ വില്ല്?"
"
ത്രയംബകമെന്ന
രുദ്രചാപമായിരുന്നു അത്"
"മഹാരാജാവ്
അത്രയും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല
.അല്ലേ."
"ഭൂമി
കുലുങ്ങിയെന്നാണ് പറയുന്നത്.
കൊട്ടാരവാസികള്‍
മോഹാലസ്യപ്പെട്ടുവീണു .
മഹാരാജാവ്
ദശരഥമഹാരാജാവിനെ കൂട്ടിക്കൊണ്ടുവരാന്‍
ആളെയയച്ചു.
"
"ദശരഥമഹാരാജാവിനെ
കൊണ്ടുവരുന്നതെന്തിനാ?"
"ഇവളൊരു
പൊട്ടിയാണല്ലോ .
ഒരു
രാജ്യത്തെ രാജകുമാരന്‍
മറ്റൊരു രാജ്യത്തുചെന്ന്
അവിടത്തെ വില്ലൊടിച്ചാല്‍
പിന്നെന്താ ചെയ്യുക?
സ്കൂളിലെ
മാവില്‍ കല്ലെറിഞ്ഞ്
ഓടുപൊട്ടിച്ചതിന് പ്രിന്‍സിപ്പാള്‍
ജോസപ്പിന്‍റെ അപ്പനെ
വിളിപ്പിച്ചില്ലേ ?
" അപ്പു
തന്‍റെ അറിവ് പുറത്തെടുത്തു.
"ഇതിന്‍റെ
പേരില്‍ നിങ്ങള്‍ തല്ലുകൂടണ്ടാ
.
ആ
വില്ലില്‍ ഞാണ്‍ കെട്ടി
അമ്പുതൊടുക്കാന്‍ കഴിവുള്ളവര്‍ക്ക്
ജനകാത്മജയെ കല്യാണം ചെയ്തുകൊടുക്കും
എന്ന് പറഞ്ഞിരുന്നില്ലേ ?
ഞാണ്‍
കെട്ടാന്‍വേണ്ടി വില്ല്
വളച്ചപ്പോള്‍ത്തന്നെ
അതൊടിഞ്ഞുവെങ്കില്‍ രാമന്‍റെ
കഴിവ് മനസ്സിലാക്കാമല്ലോ .
വിവാഹകാര്യങ്ങള്‍
ആലോചിക്കാനാണ് ദശരഥനെ
വരുത്തിയത്.
ദശരഥനെത്തിയപ്പോള്‍
നല്ല സ്വീകരണമാണ് ജനകനൊരുക്കിയത്
."
"ജനകന്‍റെ
മകള്‍ എന്നുപറയുന്നത്
കുരുക്ഷേത്രത്തില്‍ യാഗത്തിന്
നിലമൊരുക്കുമ്പോള്‍ കിട്ടിയ
സീതയല്ലേ?"
"സീതയ്ക്കുപുറമേ
ഊര്‍മ്മിള യെന്നൊരു
പുത്രികൂടിയുണ്ട് ജനകന് "
"അപ്പോള്‍
രാമലക്ഷ്മണന്മാരുടെ കല്യാണം
ഒരുമിച്ച് നടത്താനാണല്ലോ
ഭാവം"
"
രണ്ടല്ല
,
ഒരേ
പ്രായത്തിലുള്ള നാലുമക്കളല്ലേ
ദശരഥന് .
അപ്പോള്‍
നാലുപേരുടെയും വിവാഹങ്ങള്‍
ഒരുമിച്ച് നടത്തണ്ടേ ."
"അതിനിപ്പോള്‍
ജനകന് രണ്ടുപെണ്‍മക്കളല്ലേയുള്ളൂ
"
"ജനകന്‍റെ
മകള്‍ സീതയെ രാമനും ഊര്‍മ്മിളയെ
ലക്ഷ്മണനും വിവാഹം ചെയ്യണം.
ജനകന്‍റെ
സഹോദരന്‍ കുശദ്ധ്വജന്‍റെ
രണ്ടുമക്കളില്‍ മാണ്ഡവിയെ
ഭരതനും ശ്രുതകീര്‍ത്തിയെ
ശത്രുഘ്നനും വിവാഹം ചെയ്യണം.
അതായിരുന്നു
തീരുമാനം.
യജ്ഞം
കഴിഞ്ഞപ്പോള്‍ മഹര്‍ഷിശ്രേഷ്ഠന്മാരുടെയും
രാജപ്രമുഖന്മാരുടെയും
സാന്നിദ്ധ്യത്തില്‍ വിവാഹങ്ങള്‍
നടന്നു."
"പിന്നെന്തുണ്ടായി
?"
"വിവാഹാനന്തരമുള്ള
ആഘോഷങ്ങളെല്ലാം മൊതുങ്ങിയപ്പോള്‍
ദശരഥമഹാരാജാവ്
ഭാര്യാസമേതരായ പുത്രന്മാരോടും
പരിവാരങ്ങളോടും കൂടെ
അയോദ്ധ്യയിലേക്ക് യാത്രതിരിച്ചു."
"മുത്തച്ഛാ,
അഹല്യ
"
"അതിതേജസ്വിയായ
ഗൌതമമുനിയുടെ ഭാര്യയായിരുന്നു
അഹല്യ .
ഗൌതമമുനി
ദൂരെയെവിടെയോ പോയതക്കംനോക്കി
ദേവേന്ദ്രന്‍ ഗൌതമമുനിയുടെ
വേഷത്തില്‍ ആശ്രമത്തിലെത്തി
.
അഹല്യയുമായി
കാമകേളികളിലേര്‍പ്പെടുകയെന്നതായിരുന്നു
ലക്ഷ്യം.
"
"അന്ന്
കത്തിയൊന്നുമില്ലായിരിക്കും
"
കാന്താരി
പിറുപിറുത്തു.
"കാന്താരിയെന്താ പറഞ്ഞത് ? "
"കാന്താരിയെന്താ പറഞ്ഞത് ? "
"നല്ല
കഥയാന്നു പറഞ്ഞതാ,
മുത്തച്ഛാ
."
"
അപ്പോള്‍
കഥ പറഞ്ഞുതുടങ്ങുമ്പോഴേ
അതുനല്ലതാണെന്നു തീരുമാനിച്ചോ
?"
"മുത്തച്ഛന്‍
പറഞ്ഞാല്‍ നന്നാവാതിരിക്കില്യ
."
"പുതിയ
അറിവാണ്.
തുടരാം.
വന്നത്
തന്‍റെ ഭര്‍ത്താവല്ലെന്നും
ഇന്ദ്രന്‍ വേഷം മാറിവന്നതാണെന്നും
മനസ്സിലായിട്ടും അഹല്യ
അദ്ദേഹത്തിനു വഴങ്ങി.
പെട്ടെന്നവിടെയെത്തിയ
ഗൌതമന്‍ അതുകണ്ട് കുപിതനായി.
ദേവേന്ദ്രന്‍റെ
വൃഷണം നഷ്ടപ്പെടട്ടെ എന്നും
അഹല്യയെ വര്‍ഷങ്ങളോളം
വായുമാത്രം ഭക്ഷിച്ച്
ചാരത്തില്‍ കിടക്കാനും
ശപിച്ചു.
അഹല്യയെ
ആ രൂപത്തില്‍ ആരും കാണില്ലെന്നും
ശിലയായി മാത്രമേ മറ്റുള്ളവര്‍
കാണൂ എന്നും ശപിച്ചു.
"
"ശപിച്ചുശിലയാക്കി
എന്നും കേള്‍ക്കുന്നുണ്ടല്ലോ
"
"ശിലയായാല്‍
ദുഃഖങ്ങളൊന്നുമുണ്ടാകില്ലല്ലോ.
. വിശപ്പും
ദാഹവും അനുഭവിച്ച് മരിക്കാതെ
കിടക്കുമ്പോഴല്ലേ ഏറ്റവും
വേദനയനുഭവിക്കുക .
മറ്റുള്ളവര്‍ക്ക്
ശിലയായി തോന്നുന്നതുകൊണ്ട്
ഒരിറ്റുവെള്ളംപോലും
കിട്ടില്ല .
ദാശരഥിരാമന്‍റെ
സ്പര്‍ശനമേറ്റാല്‍ ശാപമോചനം
ലഭിക്കുമെന്നനുഗ്രഹിച്ചു
."
"എന്നിട്ട്
രാമന്‍ അനുഗ്രഹിച്ചുവോ ?
"
"അഹല്യയുടെ
അന്നപാനാദികള്‍ വെടിഞ്ഞുള്ള
കിടപ്പ് തപസ്സുതന്നെയായിരുന്നു
.
മിഥിലാപുരിയിലേക്ക്
രാമന്‍ വരുന്ന വഴിയിലായിരുന്നു
അഹല്യ കിടന്നിരുന്നത് .
ആയിരത്താണ്ടുകള്‍
തപസ്സിലായിരുന്ന അഹല്യയെക്കണ്ടപ്പോള്‍
രാമന്‍ പാദത്തില്‍ സാഷ്ടാംഗപ്രണാമം
ചെയ്തു.
രാമന്‍റെ
സാന്നിദ്ധ്യത്താല്‍ ശാപമോക്ഷം
കിട്ടിയ അഹല്യയുടെ സമീപത്തേക്ക്
ഗൌതമമുനിയെത്തി.
രാമന്‍
സന്തോഷപൂര്‍വ്വം മിഥിലയിലേക്ക്
തിരിച്ചു.
"
"കഥ
നന്നായി.
നാളെക്കാണാം
ട്ടോ മുത്തച്ഛാ"
"അങ്ങനെയാകട്ടെ"
No comments:
Post a Comment