രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം.11
यामेव
रात्रिं ते दूताः प्रविशन्ति
स्म तां पुरीम् |भरतेनापि
तां रात्रिं स्वप्नो दृष्टोऽयमप्रियः
||
व्युष्टामेव
तु तां रात्रिं दृष्ट्वा तं
स्वप्नमप्रियम् |पुत्रो
राजाधिराजस्य सुभृशं पर्यतप्यत
||
तप्यमानं
समाज्ञाय वयस्याः प्रियवादिनः
|आयासं
हि विनेष्यन्तः सभायां चक्रिरे
कथाः ||
"ഓ!
രാമായണപാരായണമാണോ.
? ഫോണില്‍
ആറ്റൂര്‍ സുരേഷിന്‍റെ
മൂന്നുനാലു മിസ്സ്കോളുകള്‍
ഉണ്ടല്ലോ.
" സഹധര്‍മ്മിണി
പറഞ്ഞപ്പോഴാണ് അതോര്‍മ്മവന്നത്
.
കുട്ടികള്‍ക്ക്
കുറച്ചുകാര്യങ്ങള്‍
പറഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ടതനുസരിച്ച്
സ്കൂളില്‍ പോയപ്പോള്‍
ഫോണ്‍ നിശ്ശബ്ദമാക്കിയിരുന്നു
.
ഒരു
പ്രഭാഷണമുണ്ട് ,
കുറച്ചുസമയം
വിളിച്ചുകൂവാതെ നിശ്ശബ്ദമായി
എന്നെ പതിയെ പിടിച്ചുകുലുക്കിയാല്‍
മതി എന്നുപറഞ്ഞതാണ് .
പക്ഷേ
അതൊക്കെക്കഴിഞ്ഞ് വീട്ടിലെത്തിയാല്‍
ആരെങ്കിലും വിളിച്ചാല്‍
പറയാനുള്ള ഔചിത്യമൊന്നും
ഫോണിനില്ല .
മിണ്ടരുത്
എന്നുപറഞ്ഞതിന് മുഖം
വീര്‍പ്പിച്ചിരുപ്പാണ്.
ഫോണ്‍
താഴെവച്ചതിനാല്‍ പാവത്തിന്
കുലുക്കിവിളിക്കാനും കഴിഞ്ഞില്ല
.
"ധ്യാനത്തിലായിരുന്നോ
?
അപ്പോള്‍
ഞാനീപറഞ്ഞതൊന്നും കേട്ടില്ലേ?"
"എന്താ?"
"കുറേ
കോളുകള്‍ വന്നുകിടക്കുന്നുണ്ട്.
"
"ഞാന്‍
തിരിച്ചുവിളിച്ചുകൊള്ളാം"
"ഈ
ലോകത്തില്‍ എല്ലാറ്റിനും
വിവരമുള്ളവന്‍ ഞാന്‍
മാത്രമേയുള്ളുവെന്ന ഭാവത്തില്‍
ആകാത്തതൊക്കെയെടുത്ത്
തലയില്‍ക്കയറ്റിവയ്ക്കുമ്പോഴാലോചിക്കണം
"
വ്യക്തമായി
കേള്‍ക്കരുതെന്ന ഭാവത്തിലുള്ള
അര്‍ദ്ധാത്മഗതമായിരുന്നു
.
"പ്രിയതമ
എന്തെങ്കിലും മൊഴിഞ്ഞുവോ?"
"രാത്രി
ചപ്പാത്തി വേണോ ദോശ വേണോ
എന്നുചോദിച്ചതാ "
എന്ന
ഭാവത്തില്‍ വെട്ടിത്തിരിഞ്ഞ്
ഭൂമിദേവിക്ക് ശക്തമായ പാദതാഡനം
നല്കിക്കൊണ്ട് നടന്നുപോയി
.
കവിതാസമാഹാരത്തിന്‍റെ
ജോലികള്‍ പുരോഗമിക്കുന്നില്ലേ
,
അക്ഷരത്തെറ്റുകള്‍
നന്നായി നോക്കിയില്ലേ ,
പുസ്തകം
സമയത്തിന് കിട്ടില്ലേ ,
ഗ്രൂപ്പില്‍
വരുന്നവ നോക്കി വേണ്ട
നിര്‍ദ്ദേശങ്ങള്‍ കൊടുത്തുവോ
തുടങ്ങി നൂറായിരം കാര്യങ്ങള്‍
ദിവസേന ചോദിക്കാനുണ്ടാകും
,
പ്രിയസുഹൃത്തിന്
.
ജോലിചെയ്യുമ്പോഴും
രാത്രി കിടക്കുമ്പോഴും
ഗ്രൂപ്പുമാത്രം .
രാത്രി
രണ്ടുമണിക്ക് വിളിച്ചിട്ട്
ചോദിക്കുന്നത് 'ഇന്ന
ആളുടെ ഇന്നലെ പോസ്റ്റ് ചെയ്ത
കവിതയിലെ ഇത്രാമത്തെ വരി
ഒന്നുകൂടി വായിച്ചുനോക്കണേ
,
അതില്‍
എന്തോ അപാകമുള്ളതായിത്തോന്നുന്നു
എന്നാകും '.
പാവം,
മണലാരണ്യത്തില്‍
ചെന്നുകിടന്ന് പെടാപ്പാടുപെടുമ്പോഴും
'എഴുത്തിന്‍റെയും
,വായനയുടെയും
,വിശാലതയിലൂടെയുള്ള
സഞ്ചാരം'
മാത്രമാണ്
മനസ്സില്‍ .
"മുത്തച്ഛാ,
ഞങ്ങളെത്തി"
ചിന്തകളില്‍
മുഴുകിയിരുന്ന് സമയബോധം
നഷ്ടപ്പെട്ടുവോ.
'വൃദ്ധസ്താവല്‍
ചിന്താസക്തഃ'
എന്നുപറഞ്ഞത്
എത്രശരിയാണ്.
അല്ലെങ്കില്‍
വേണ്ട.
അത്
മായ്ക്കാം.
വൃദ്ധനൊന്നുമായിട്ടില്ലല്ലോ.
"മുത്തച്ഛനെന്താ
ആലോചിക്കുന്നത്?"
"നമുക്ക്
കുറച്ചുപിന്നിലേക്കുപോയാലോ
എന്ന് ആലോചിക്കുകയായിരുന്നു."
"പിന്നിലേക്കെന്നുപറഞ്ഞാല്‍
ഭരദ്വാജമുനിയുടെ അടുത്തേക്കോ
?"
"കുറച്ചുകൂടി
പിന്നിലേക്ക് "
"ഗുഹന്‍റെ
അടുത്തേക്ക് ,
അല്ലേ?"
"
കുറച്ചുകൂടി
പോകാം"
"എന്നാല്‍
അയോദ്ധ്യവരെ പോകാം"
"അതേ,
അവിടെത്തന്നെ"
"അവിടെനിന്നല്ലേ
നമ്മള്‍ രാമന്‍റെകൂടെ വന്നത്."
"അതേ,
പക്ഷേ
രാമന്‍ അയോദ്ധ്യവിട്ടതിനുശേഷം
അവിടെ എന്തുസംഭവിച്ചുവെന്നറിയണ്ടേ
?"
"അതറിയാനൊന്നുമില്ല
മുത്തച്ഛാ ,
എല്ലാവരും
കരയുന്നുണ്ടായിരിക്കും "
"താന്‍
കാരണം അയോദ്ധ്യ അനാഥമായെന്ന
തോന്നല്‍ ,
പ്രജകളുടെയെല്ലാം
കണ്ണിലുണ്ണിയായ രാമന്‍
താന്‍ കാരണം വനത്തില്‍
താപസിയായിക്കഴിയുന്നു
എന്നതിലുള്ള കുറ്റബോധം ,
ആശ്വാസം
പകരാന്‍ മക്കളൊന്നും
അടുത്തില്ലാത്ത അവസ്ഥ ,
വാര്‍ദ്ധക്യം
എന്നിവയെല്ലാം അദ്ദേഹത്തെ
അലട്ടി ."
"അതുമാത്രമല്ലല്ലോ
മാഷേ ,
മറ്റൊരു
ഭയം കൂടി മഹാരാജാവിനെ
അലട്ടുന്നില്ലേ ?"
പാഠ്യവിഷയങ്ങളെക്കുറിച്ചുള്ള
കുറിപ്പുകള്‍ നോക്കി
പ്രവര്‍ത്തിക്കുവാന്‍
മാത്രമറിയുന്നവരാണ് ഇന്നത്തെ
അദ്ധ്യാപകരില്‍ അധികവുമെന്ന
ധാരണയുണ്ട് .
പക്ഷേ
ടീച്ചര്‍ അതെല്ലാം
തിരുത്തിക്കുറിച്ചു.
"ദശരഥന്‍റെ
മരണഭയമല്ലേ ടീച്ചറുദ്ദേശിച്ചത്
?"
"അതേ,
സാഹചര്യങ്ങളെല്ലാം
ഒത്തുവരുന്നതു കാണുന്നുണ്ട്
ദശരഥന്‍ .
നിമിത്തങ്ങള്‍
ഓരോന്നായി കണ്ടുതുടങ്ങുന്നു
.
"
"കര്‍മ്മപാശത്തെ
ലംഘിക്കയെന്നത്
ബ്രഹ്മാവിനുമെളുതല്ല നിര്‍ണ്ണയം.
ബ്രഹ്മാവിനുമെളുതല്ല നിര്‍ണ്ണയം.
എന്നത്
ദശരഥനുമറിയാം"
"മുത്തച്ഛാ
,
ഇനിയും
ഒന്നും മനസ്സിലാകാത്ത
ഞങ്ങളുമിവിടെയുണ്ടേ ."
"മക്കളൊന്നുമടുത്തില്ലാത്ത
അവസരത്തിലാണ് ദശരഥന്‍റെ
മരണം സംഭവിക്കുക .
പുത്രവിയോഗത്താല്‍
മനസ്സുനൊന്താണ് ദശരഥന്‍
മരിക്കുക .
ഇത്
ദശരഥന് കിട്ടിയ ശാപമാണ് .
മകന്‍
പതിനാലുവര്‍ഷത്തേക്ക്
ജടാവല്ക്കലധാരിയായി
വനവാസത്തിനുപോയി .
മക്കളൊന്നും
അടുത്തില്ല.
വാര്‍ദ്ധക്യത്തില്‍
പുത്രവിരഹത്താല്‍ നീറുകയാണാ
മനസ്സ്.
ഇത്രയൊക്കെ
പോരേ ദശരഥന്‍റെ മനസ്സ് തളരാന്‍
."
"എങ്ങനെയാണ്
സര്‍വ്വഗുണസമ്പന്നനായ ദശരഥന്
ശാപം കിട്ടിയത് ?."
"അത്
ടീച്ചര്‍ പറഞ്ഞുകൊടുക്കൂ
"
"ഒരു
കുട്ടിയായി കഥകേള്‍ക്കാനാണ്
ഞാന്‍ ഇവരുടെകൂടെ വന്നത്.
ഇപ്പോള്‍
കഥപറച്ചിലുമായി ."
"വലിയ
കുട്ടികള്‍ ചെറിയകുട്ടികള്‍ക്ക്
കഥപറഞ്ഞുകൊടുക്കുന്നു എന്ന്
കരുതിയാല്‍ മതി."
"ഞാന്‍
പറഞ്ഞുതരാം .
ശബ്ദം
കേട്ട് ലക്ഷ്യം തെറ്റാതെ
അമ്പെയ്യാന്‍ കഴിയുന്നവനായിരുന്നു
ദശരഥകുമാരന്‍ .
അദ്ദേഹത്തിന്‍റെ
കൌമാരത്തിലുണ്ടായ ഒരു
സംഭവമാണ് .
മഴക്കാലമായിരുന്നു
.
സരയൂതീരത്തുള്ള
വനത്തില്‍ ദുഷ്ടമൃഗങ്ങളെ
വേട്ടയാടുന്നത് അദ്ദേഹത്തിന്‍റെ
വിനോദമായിരുന്നു .
പകല്‍
നായാട്ടുകഴിഞ്ഞ് പുളിനത്തിന്‍റെ
ഭംഗിയാസ്വദിച്ചുനടന്ന്
സന്ധ്യയായതറിഞ്ഞില്ല .
ഇനി
തിരിച്ചുപോകണ്ടെന്നുകരുതി
കാട്ടില്‍ മറഞ്ഞിരുന്നു .
ഇരയെ
കാണാതെത്തന്നെ ശബ്ദം കേട്ട്
ലക്ഷ്യം തെറ്റാതെ അമ്പെയ്യാന്‍
കഴിയുന്നതിനാല്‍ രാത്രിയായാലും
ദുഷ്ടമൃഗങ്ങള്‍ വന്നാല്‍
അമ്പെയ്യാന്‍ കഴിയുമെന്നൊരു
ഭാവവുമുണ്ടായിരുന്നല്ലോ
.
സൂര്യന്‍
അസ്തമിച്ചു .
അരണ്ട
പ്രകാശമേയുള്ളൂ .
അപ്പോഴാണ്
ഒരു മദയാന വെള്ളംകുടിക്കുന്ന
ശബ്ദം കേട്ടത്.
പച്ചിലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ
ഉടനെ അമ്പെയ്തു.
ആനയുടെ
അലര്‍ച്ചയ്ക്കുവേണ്ടി
കാതോര്‍ത്തപ്പോള്‍ കേട്ടത്
ഒരു ബാലന്‍റെ "അയ്യോ"
എന്ന
ആര്‍ത്തനാദമാണ് .
ഓടിച്ചെന്നപ്പോള്‍
ഒരു മുനികുമാരന്‍ കിടന്നുപിടയുന്നു
."
"അഹങ്കാരത്തിന്‍റെ
ഫലം"
"അങ്ങനെ
പറയാന്‍ പറ്റില്ല.
അത്
ആത്മവിശ്വാസമായിരുന്നു .
ആ
കഴിവല്ലല്ലോ ദശരഥനെ ചതിച്ചത്.
ഇവിടെ
ദശരഥനെ ചതിച്ചത് കാതുകളാണ്
.
മുനികുമാരന്‍
പുഴയില്‍നിന്ന് വെള്ളം
നിറക്കുന്ന ശബ്ദമാണ് മദയാന
തുമ്പിക്കൈയില്‍ വെള്ളം
നിറയ്ക്കുന്നതായി തോന്നിയത്
.
തെറ്റുപറ്റിയതിനുകാരണം
നിരീക്ഷണപാടവമില്ലായ്മയാണെന്നുപറയാം.
"
"
വയോവൃദ്ധരും
അന്ധരുമായ മാതാപിതാക്കളുടെ
ഏകാശ്രയമായിരുന്നു ആ
മുനികുമാരന്‍ .
അവര്‍ക്ക്
കുടിക്കാന്‍ വെള്ളമെടുക്കാന്‍
പുഴക്കരയിലെത്തിയതായിരുന്നു
.
വേദന
സഹിക്കാന്‍ പറ്റാതെ പിടയുന്ന
ആ ബാലന്‍റെ ശരീരത്തില്‍
തറച്ച അമ്പ് വലിച്ചൂരിയപ്പോള്‍
അവന്‍ മരിച്ചു."
"ഇതൊന്നുമറിയാതെ
മകന്‍ വെള്ളംകൊണ്ടുവരുന്നതും
കാത്ത് കണ്ണുകാണാത്ത
അച്ഛനമ്മമാര്‍ കാത്തിരിക്കുന്നുണ്ടാകും
,
അല്ലേ
?"
"ദശരഥന്‍
തനിക്കുപറ്റിയ അബദ്ധം
ഏറ്റുപറഞ്ഞ് അവരെ
മകന്‍റെയടുത്തെത്തിച്ചു.
അവരെക്കൊണ്ട്
മകന്‍റെ ഉദകക്രിയ ചെയ്യിച്ചു
.
ദേവേന്ദ്രന്‍
നേരിട്ടെത്തി ,
മാതാപിതാക്കളെ
തലയിലേറ്റി കൊണ്ടുനടക്കുന്ന
അവരുടെ മകനെ കൊണ്ടുപോയി .
പുത്രന്‍റെയൊപ്പം
അവരും ഇന്ദ്രസവിധത്തിലെത്തുമെന്ന്
അനുഗ്രഹിക്കുകയും ചെയ്തു
.
അവരനുഭവിച്ച
വേദന ദശരഥനനുഭവിക്കാനിടവരുമെന്ന്
പറഞ്ഞ് ആ മാതാപിതാക്കള്‍
ആ ചിതയില്‍ ചാടി."
"അതാണല്ലേ
ദശരഥന് കിട്ടിയ ശാപം."
"അതേ
,
എല്ലാ
സന്ദര്‍ഭങ്ങളും ഒത്തുവരുന്നതുകാണുമ്പോള്‍
ആ ശാപം ഫലിക്കുകയാണോ എന്ന്
ദശരഥന്‍ ഭയപ്പെട്ടു."
"അടുത്തദിവസം
പള്ളിമെത്തയില്‍ ദശരഥന്‍
മരിച്ചുകിടക്കുന്നതാണ്
ആളുകള്‍ കണ്ടത്."
"
മക്കള്‍
ആരും അടുത്തുണ്ടായിരുന്നില്ലല്ലോ
?
"
"മക്കള്‍
ആരുമില്ലാത്തതിനാല്‍
ശേഷക്രിയകളൊന്നും ചെയ്യാന്‍
പറ്റില്ല.
രണ്ടുപേര്‍
ഇനി പതിനാലുവര്‍ഷം കഴിഞ്ഞേ
വരികയുള്ളു .
അതുകൊണ്ട്
മറ്റുരണ്ടുപേരേ മാത്രമേ
പ്രതീക്ഷിച്ചിട്ടുകാര്യമുള്ളൂ
.
അവരെ
വിളിക്കാന്‍ ദൂതന്മാര്‍
പോയി.
അവര്‍
വരുന്നതുവരെ ശരീരം
കേടുവരാതിരിക്കുന്നതിനായി
ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത
തൈലത്തോണിയില്‍ കിടത്തി."
"
ശവശരീരം
കേടുവരാതെ സൂക്ഷിക്കുന്ന
വിദ്യ അന്നുണ്ടായിരുന്നോ
?"
"രാമായണവും
മഹാഭാരതവും വായിക്കുമ്പോള്‍
നമ്മെ വളരെയധികം അത്ഭുതപ്പെടുത്തുന്ന
കാര്യങ്ങളാണിവ..
രാമായണകാലഘട്ടത്തില്‍
കേട്ടുകേള്‍വിപോലുമില്ലാത്തതാണ്
വിമാനം .
എന്നാല്‍
വിമാനം സ്വന്തമായിട്ടുണ്ടായിരുന്ന
വൈശ്രവണന്‍ ലങ്കയില്‍നിന്ന്
ഡല്‍ഹിക്ക് യാത്രചെയ്തിരുന്നതായി
പുരാണങ്ങളില്‍ പറയുന്നു.
ആയിരക്കണക്കിന്
വര്‍ഷങ്ങള്‍ക്കുമുമ്പ്
വിമാനമെന്ന സങ്കല്പം പോലും
ഇല്ലാതിരുന്ന കാലത്ത് അത്രയും
ചിന്തിക്കാന്‍ അവര്‍ക്ക്
കഴിഞ്ഞിരുന്നുവെന്നതിലാണ്
അത്ഭുതം ."
"
അങ്ങനെയുള്ള
കാര്യങ്ങള്‍ ഇനിയുമുണ്ടോ
,
മുത്തച്ഛാ?"
"അത്തരം
ഉദാഹരണങ്ങള്‍ എത്രയോ കാണാം
.
രക്തബീജാസുരന്‍റെ
ഒരു തുള്ളി രക്തത്തില്‍നിന്ന്
അതേഛായയും സ്വഭാവഗുണങ്ങളുമുള്ള
രക്തബീജാസുരന്‍ ഉണ്ടാകുമത്രേ..
ഇന്ന്
അത് യാഥാര്‍ത്ഥ്യമായി ;
ക്ലോണിങ്ങ്
എന്ന വിദ്യയിലൂടെ !
അന്ന്
അത് നടന്നിരുന്നുവോ എന്നതല്ല
,
ഇങ്ങനെയൊരു
കാര്യം നടപ്പിലാക്കാം എന്ന്
ചിന്തിക്കാന്‍ അവര്‍ക്ക്
കഴിഞ്ഞിരു ന്നു എന്നതാണ്
നാം മനസ്സിലാക്കേണ്ടത് .
ഹനുമാനും
ദ്രോണാചാര്യരും എല്ലാം
ഇത്തരത്തില്‍ പെടുന്നു."
"ഭരതശത്രുഘ്നന്മാരെ
യുംകൊണ്ട് ദൂതന്മാര്‍
എത്തി.
അച്ഛന്‍റെ
മരണവും ജ്യേഷ്ഠന്‍റെ
വനവാസവുമെല്ലാമറിഞ്ഞപ്പോള്‍
ഭരതന്‍ അമ്മയുടെ നേര്‍ക്ക്
പൊട്ടിത്തെറിച്ചു.
അച്ഛന്‍റെ
സംസ്കാരവും ശേഷക്രിയകളും
കഴിഞ്ഞ് ഭരതന്‍ ജ്യേഷ്ഠനെ
തിരിച്ചുകൊണ്ടുവരാന്‍
പോകാന്‍ തീരുമാനിച്ചു .
"
"രാമലക്ഷ്മണന്മാരെ
യും സീതയെയും കണ്ട് വന്ദിക്കാനും
അവരെ അയോദ്ധ്യയിലേക്ക്
തിരിച്ചുകൊണ്ടുവരാനും വലിയൊരു
പടയുമായി കാട്ടിലേക്കുപോകാന്‍
തീരുമാനമായി "
"ഇന്നിത്രയും
മതി.
ബാക്കി
നാളെയാകാം "
No comments:
Post a Comment