രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം.17
(വായനപ്പുരയില്‍ പോസ്റ്റുചെയ്തത്.)
(വായനപ്പുരയില്‍ പോസ്റ്റുചെയ്തത്.)
==============================
"മുത്തച്ഛന്‍
ഇന്ന് കഥപറയാന്‍ തയ്യാറായി
ഇരിക്കുകയാണല്ലോ.ഞങ്ങള്‍
വൈകിയോ?"
"നിങ്ങള്‍
സ്കൂളില്‍നിന്നുവന്ന്
ഓടിയെത്തുന്നതല്ലേ.
സമയം
കളയേണ്ട എന്നുകരുതി.ഇന്നും
ടീച്ചര്‍മാര്‍ വന്നില്ലേ?"
"അവര്‍
വീട്ടില്‍നിന്ന് തിരിച്ചെത്തിയിട്ടുണ്ട്
. കോളേജില്‍
പഠിപ്പിക്കുന്ന ടീച്ചറുടെ
വീട്ടുകാര്‍ അടുത്തയാഴ്ച
വരുന്നുണ്ടത്രേ.
അപ്പോഴേക്കും
കുറേ കാര്യങ്ങള്‍ ശരിയാക്കാനുണ്ടത്രേ"
"എന്നാല്‍
ശരി. നമുക്ക്
കഥയിലേക്ക് പ്രവേശിക്കാം.
ഖരന്‍
, ദൂഷണന്‍,
ത്രിശിരസ്സ്
തുടങ്ങി രാവണന് വേണ്ടപ്പെട്ടവരെല്ലാം
കൊല്ലപ്പെട്ട വിവരം അകമ്പനന്‍
അറിയിച്ചപ്പോള്‍ രാവണന്‍
കോപാകുലനായി."
"അകമ്പനന്‍
ആരാണ് ?"
"അകമ്പനന്‍
ഒരു അസുരനാണ്.
ശക്തിശാലികളെല്ലാം
മരിച്ചുവീഴുന്നതുകണ്ട്
രാവണനെ വിവരമറിയിക്കാന്‍
യുദ്ധരംഗത്തുനിന്ന്
രക്ഷപ്പെട്ടോടിയതാണ്.
രാമന്‍റെ
പരാക്രമങ്ങളെക്കുറിച്ച്
രാവണന് വിവരിച്ചുകൊടുത്തു
. രാമനെ
വധിക്കാന്‍ പുറപ്പെട്ട
രാവണനോട് അകമ്പനന്‍ അതില്‍നിന്ന്
പിന്തിരിയണമെന്നപേക്ഷിച്ചു.
"
"
അകമ്പനന്‍.
നല്ല
പേര്"
"കമ്പനം
എന്നാല്‍ വിറ.
അ -കമ്പനന്‍
എന്നാല്‍ വിറക്കാത്തവന്‍.
ഭയമില്ലാത്തവന്‍."
"ഒരുപേരിലെന്തൊക്കെയുണ്ട്
അല്ലേ?"
"പേരിലും
കാര്യമുണ്ട്.
രാമനെ
തകര്‍ക്കാന്‍ ആരാലും
അസാദ്ധ്യമാണെന്ന് പറഞ്ഞ
അകമ്പനന്‍ ഒരു സൂത്രം രാവണന്
പറഞ്ഞുകൊടുത്തു."
"രാവണനേക്കാള്‍
സൂത്രശാലിയോ ?"
"വക്രബുദ്ധി
അങ്ങനെയാണ്.
പെട്ടെന്ന്
മനസ്സില്‍ വരുന്നതാണ്.
സീതയില്ലാതെ
കഴിയാന്‍ രാമനാവില്ല.
അതുകൊണ്ട്
സീതയെ മോഷ്ടിക്കുക .
അതോടെ
രാമന്‍റെ ധൈര്യമെല്ലാം
ചോര്‍ന്നുപോകും.
രാമന്‍
ആധിപിടിച്ച് മരിച്ചുകൊള്ളും.
അതായിരുന്നു
അയാളുടെ ബുദ്ധി.
അവദ്ധ്യനായ
രാമനോട് എതിരിടുന്നതിനേക്കാള്‍
നല്ലത് ഈ മാര്‍ഗ്ഗം തന്നെയാണെന്ന്
രാവണന്‍ തീര്‍ച്ചപ്പെടുത്തി."
"ധീരനായ
രാവണന്‍ പൊരുതാതെ ഭീരുവിനെപ്പോലെ
ഇങ്ങനെ ചെയ്യുമോ?"
"ജയിക്കില്ല
എന്നുറപ്പുള്ള കാര്യത്തിന്
പോകാതിരിക്കുന്നത് ഭീരുത്വമല്ല,
വിവേകമാണ്.
ഒരു
ശ്രമത്തില്‍നിന്ന് പൂര്‍ണ്ണമായും
പിന്തിരിയുമ്പോഴാണ് അത്
ഭീരുത്വമാകുന്നത്.
ഇവിടെ
രാവണന്‍ വിജയിക്കുമെന്നുറപ്പുള്ള
മറ്റൊരു മാര്‍ഗ്ഗം സ്വീകരിക്കുകയാണ്.
രാവണന്‍
താടകാസുതനായ മാരീചന്‍റെ
ആശ്രമത്തിലെത്തി.
സീതയെ
തട്ടിക്കൊണ്ടുവരുവാന്‍ സഹായം
അഭ്യര്‍ത്ഥിച്ചു.
പക്ഷേ
മാരീചന്‍ സദുപദേശങ്ങള്‍
നല്കി രാവണനെ തിരിച്ചയയ്ക്കുകയാണുണ്ടായത്.
"
"രാവണന്‍
ആ ശ്രമം ഉപേക്ഷിച്ചു,
അല്ലേ?"
"ഉപേക്ഷിച്ചു
എന്നര്‍ത്ഥമില്ല.
രാവണന്‍
തിരിച്ചുവന്ന സമയത്താണ്
ശൂര്‍പ്പണഖ നിലവിളിച്ചുകൊണ്ട്
അവിടെയെത്തിയത്.
രാവണനെ
നിന്ദിച്ചുകൊണ്ട് അവള്‍
സംസാരിച്ചു.
സഹോദരിയെന്നല്ല
ഒരു സ്ത്രീ അംഗഛേദം ചെയ്യപ്പെട്ട്
അവമാനിതയായിട്ടും പ്രതികരിക്കാത്ത
രാജാവിന് ഭരിക്കാന്‍ അവകാശമില്ല.
അതറിഞ്ഞിട്ടില്ലെങ്കിലും
രാജസ്ഥാനത്തിന് രാവണന്‍
അര്‍ഹനല്ല.
രാജ്യത്ത്
നടക്കുന്ന കാര്യങ്ങള്‍
അപ്പപ്പോള്‍ അറിയാന്‍
ചാരന്മാരുണ്ട്.
എന്നിട്ടും
അന്യപുരുഷന്‍ ഒരു സ്ത്രീയുടെ
അവയവങ്ങള്‍ അരിഞ്ഞെടുത്തിട്ട്
അറിയാത്ത രാജാവ് എങ്ങനെ
ഭരിക്കും.
ഇങ്ങനെ
പറഞ്ഞ് രാവണന്‍റെ കോപം
ആളിക്കത്തിച്ചു.
വിവരങ്ങളറിഞ്ഞ്
കോപാന്ധനായ
രാവണന്‍ വീണ്ടും മാരീചനെ
കാണാന്‍ പോയി."
"മാരീചന്‍
ഒരിക്കല്‍ രാവണനെ തിരിച്ചയച്ചതല്ലേ?"
" പക്ഷേ
രാവണന് ഒന്നും ചെയ്യാതിരിക്കാന്‍
പറ്റില്ലല്ലോ?
രാവണന്‍
മാരീചനോട് സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള
ശരീരത്തില്‍ വെള്ളിനിറത്തിലുള്ള
പുള്ളികളുള്ള മാനായി സീതയുടെ
മുന്നില്‍ പ്രത്യക്ഷപ്പെടണമെന്നും
എങ്ങനെയും അവളെ ആകര്‍ഷിച്ച്
ആ മാനിനെ കിട്ടാതെ തരമില്ല
എന്ന തോന്നല്‍ ഉണ്ടാക്കണമെന്നും
പറഞ്ഞു. .
അവളുടെ
ആഗ്രഹമനുസരിച്ച് രാമലക്ഷ്മണന്മാര്‍
മാനിനെ പിടിക്കാന്‍ പിന്നാലെയോടും.
ആ തക്കത്തില്‍
രാവണന് സീതയെ മോഷ്ടിക്കാം.
അതായിരുന്നു
പദ്ധതി."
"മാരീചന്‍
രാക്ഷസനല്ലേ?"
"അതേ,
രാവണന്‍റെ
അമ്മാവനാണ്.
പക്ഷേ
വിശ്വാമിത്രന്‍റെ യജ്ഞഭംഗം
നടത്താന്‍ ശ്രമിച്ചപ്പോള്‍
ലഭിച്ച തിരിച്ചടിക്ക് ശേഷം
അക്രമമെല്ലാം ഉപേക്ഷിച്ച്
ഹോമയജ്ഞാദികളും ധ്യാനവുമൊക്കെയായി
ഒരു താപസനെപ്പോലെയാണ്
കഴിയുന്നത്."
"അതുകൊണ്ടാണ്
മാരീചന്‍ ഇതില്‍നിന്നും
അനന്തിരവനെ പിന്തിരിപ്പിക്കുന്നത്
അല്ലേ?"
"
അതുകൊണ്ടുമാത്രമല്ല.
മാരീചന്
രാമന്‍റെ ശക്തിയറിയാം.
രാമനോടേറ്റുമുട്ടിയാല്‍
വംശനാശമായിരിക്കും ഫലമെന്നറിയാം.
മാരീചന്‍
രാമന്‍റെ ശക്തി രാവണനെ
വര്‍ണ്ണിച്ചുകേള്‍പ്പിച്ചു.
ചെയ്യുന്ന
അധര്‍മ്മം ഉണ്ടാക്കാവുന്ന
ഭീകരമായ ഫലത്തെക്കുറിച്ച്
ഓര്‍മ്മിപ്പിച്ചു.
രാക്ഷസകുലത്തിന്‍റെ
നാശം കുറിക്കരുതെന്ന്
അപേക്ഷിച്ചു.
പക്ഷേ
വിനാശകാലേ വിപരീതബുദ്ധി
എന്നാണല്ലോ.
രാവണന്‍
അതൊന്നും ചെവിക്കൊണ്ടില്ല."
"അമ്മാവന്‍റെ
ഉപദേശം രാവണന്‍ അനുസരിച്ചില്ലേ?"
"ഇല്ലെന്നുമാത്രമല്ലാ,
ചക്രവര്‍ത്തിയുടെ
ആജ്ഞയാണെന്നും അനുസരിച്ചില്ലെങ്കില്‍
തലപോകുമെന്നും ഭീഷണിപ്പെടുത്തി.
അനുസരിച്ചാല്‍
രാമന്‍റെ കൈകൊണ്ട് മരണം
സംഭവിക്കും.
ദുഷ്ടന്‍റെ
കൈയാല്‍ മരണം സംഭവിക്കുന്നതിനേക്കാള്‍
നല്ലത് രാമന്‍റെ കൈകൊണ്ട്
മരണം സംഭവിക്കുന്നതാണ്
എന്നുകരുതി രാവണനെ അനുസരിക്കാന്‍
തീരുമാനിച്ചു.
അതനുസരിച്ച്
മാരീചന്‍
സ്വർണ്ണനിറമുള്ള മാനായി
സീതയെ മോഹിപ്പിച്ചു.
.
സീതയ്ക്ക്
ആ മാനിനെ പിടിച്ചു കൊടുക്കാൻ
രാമൻ പോയി.
ലക്ഷ്മണനെ
സീതയുടെ സംരക്ഷണത്തിനായി
ആശ്രമത്തിൽ കാവൽ നിറുത്തിയിട്ടാണ്
രാമൻ പോയത്.
. മാനായ
മാരീചൻ രാമനെ ദൂരേയ്ക്ക്
കൊണ്ടുപോയി.
എത്ര
ശ്രമിച്ചിട്ടും മാനിനെ ജീവനോടെ
പിടിക്കാൻ കഴിയാതായപ്പോള്‍
രാമന് സത്യം മനസ്സിലായി.
രാമൻ
അതിന്റെ നേരെ അസ്ത്രം പ്രയോഗിച്ചു.
മാരീചന്‍
മരിക്കുന്നതിനു
മുൻപ് രാമന്റെ സ്വരത്തിൽ
സീതയേയും ലക്ഷ്മണനേയും
വിളിച്ചു കരഞ്ഞു.അതിദയനീയമായ
ആ നിലവിളി കേട്ട സീത ഭയപ്പെട്ട്
ലക്ഷ്മണനോടു
രാമന്റെ സഹായത്തിനായി പോകാൻ
നിർദ്ദേശിച്ചു.
എന്നാൽ
ജ്യേഷ്ഠന്റെ വാക്കുധിക്കരിച്ച്
താൻ ആശ്രമം
വിട്ടുപോകില്ല എന്നു ലക്ഷ്മണൻ
തീർത്തു പറഞ്ഞു.
രാമന്
ഇത്ര വലിയ ആപത്തു വന്നിട്ടും
ജ്യേഷ്ഠനെ
സഹായിക്കാൻ
ചെല്ലാത്തത് തന്നെ
കിട്ടുമെന്നു മോഹിച്ചാണെങ്കിൽ
ആ മോഹം വൃഥാവിലാണെന്നും
ഭര്‍ത്താവിനെന്തെങ്കിലും
പറ്റിയാല്‍ താന്‍ ആത്മഹത്യ
ചെയ്യുമെന്നും കോപിഷ്ഠയായ
സീത ഓര്‍മ്മിപ്പിച്ചു ."
"അത്രയ്ക്കുക്രൂരമായി
സംസാരിച്ചുവോ?"
"ഭര്‍ത്താവിന്
അപകടം പറ്റിയെന്ന ചിന്ത ആ
പതിവ്രതാരത്നത്തിന്‍റെ
വിവേകം മന്ദീഭവിക്കാന്‍
കാരണമായിട്ടുണ്ടാകും.
"
"പാവം
ലക്ഷ്മണന്‍ അനുസരിക്കാനും
അനുസരിക്കാതിരിക്കാനും
പറ്റാത്ത നിലയിലായി,
അല്ലേ
മുത്തച്ഛാ?"
"സീതയുടെ
പരുഷവാക്കുകള്‍ കേട്ട്
'തങ്ങള്‍
വരുന്നതുവരെ സൂക്ഷിച്ചിരിക്കണമെന്ന'
അപേക്ഷയോടെ
ലക്ഷ്മണന്‍ ജ്യേഷ്ഠനെ
അന്വേഷിച്ചുപോയി."
"ലക്ഷ്മണന്‍
ഒരു വൃത്തം വരച്ചുവെന്ന്
കേട്ടിട്ടുണ്ടല്ലോ,
മുത്തച്ഛാ
?അതല്ലേ
ലക്ഷ്മണരേഖ?"
"അങ്ങനെയൊരു
സംഭവം ഉണ്ടായതായി വാല്മീകി
പറയുന്നില്ല.
വാല്മീകി
പറയുന്നത് ലക്ഷ്മണന്‍ സീതയെ
പ്രദക്ഷിണം വച്ചുനമസ്കരിച്ച്
പോയി എന്നാണ്.ആ
വാക്കുകള്‍ ഇതാ:
ഇത്ഥം
പറഞ്ഞുകരഞ്ഞു ജനകജ
മുറ്റും വയറ്റിലിടിച്ചുകരങ്ങളാൽ
തൽക്ഷണമേതും പറയാതെ ദേവിയെ
ലക്ഷ്മണവീരൻ വലം വെച്ചനന്തരം
വന്ദിച്ചുവേഗം പുറപ്പെട്ടുപോയിതു
വന്ദ്യനാം രാമനെ പാദം വണങ്ങുവാൻ"
മുറ്റും വയറ്റിലിടിച്ചുകരങ്ങളാൽ
തൽക്ഷണമേതും പറയാതെ ദേവിയെ
ലക്ഷ്മണവീരൻ വലം വെച്ചനന്തരം
വന്ദിച്ചുവേഗം പുറപ്പെട്ടുപോയിതു
വന്ദ്യനാം രാമനെ പാദം വണങ്ങുവാൻ"
"എന്നിട്ടെന്തുണ്ടായി,
മുത്തച്ഛാ?"
"ആശ്രമത്തില്‍
ഒറ്റയ്ക്കായ സീതയുടെ മുന്നില്‍
മുനിയുടെ വേഷത്തില്‍ രാവണനെത്തി.
സീത
മുനിയെ യഥോചിതം സ്വീകരിച്ചു.
മുനി
സീതയെക്കുറിച്ചുള്ള കാര്യങ്ങള്‍
അന്വേഷിച്ചു.
രാവണനെക്കുറിച്ചുചോദിച്ചപ്പോള്‍
സത്യാവസ്ഥ വെളിപ്പെടുത്തി.
തന്‍റെ
ഭാര്യയായി സുഖമായി വാഴുന്നതിന്
ക്ഷണിച്ചു.
രണ്ടുപേരും
തമ്മില്‍ പൊരിഞ്ഞ വാഗ്വാദം
നടന്നു.
സീത
വഴങ്ങില്ലെന്നുമനസ്സിലാക്കിയ
രാവണന്‍ സീതയെ ബലമായി പിടിച്ചു
തേരില്‍ക്കയറ്റിക്കൊണ്ടുപോയി.
സീത
ഭര്‍ത്താവിനെയും അനുജനെയും
വിളിച്ചുകരയാന്‍ തുടങ്ങി.
കരച്ചില്‍ കേട്ട് ജടായു അവിടേക്ക് പറന്നെത്തി. സീതയെ വിടുവാന്‍ രാവണനോട് അപേക്ഷിച്ചു. അപേക്ഷയും ഭീഷണിയുമൊന്നും ഫലം ചെയ്തില്ല. അനന്തരം ജടായു രാവണനെ അക്രമിക്കാന്‍ തുടങ്ങി. അവിടെ ഘോരയുദ്ധം തന്നെ നടന്നു. ക്ഷീണിതനും വൃദ്ധനുമായ ജടായുവിന്‍റെ നേര്‍ക്ക് ചന്ദ്രഹാസം പ്രയോഗിച്ചു. രാവണന്‍ ജടായുവിന്‍റെ കാലുകളും ചിറകുകളും അരിഞ്ഞുവീഴ്ത്തി. രാമനെക്കണ്ട് വിവരമറിയിക്കുന്നതുവരെ ജീവനോടെയിരിക്കാന്‍ സീത അനുഗ്രഹിച്ചു. "
കരച്ചില്‍ കേട്ട് ജടായു അവിടേക്ക് പറന്നെത്തി. സീതയെ വിടുവാന്‍ രാവണനോട് അപേക്ഷിച്ചു. അപേക്ഷയും ഭീഷണിയുമൊന്നും ഫലം ചെയ്തില്ല. അനന്തരം ജടായു രാവണനെ അക്രമിക്കാന്‍ തുടങ്ങി. അവിടെ ഘോരയുദ്ധം തന്നെ നടന്നു. ക്ഷീണിതനും വൃദ്ധനുമായ ജടായുവിന്‍റെ നേര്‍ക്ക് ചന്ദ്രഹാസം പ്രയോഗിച്ചു. രാവണന്‍ ജടായുവിന്‍റെ കാലുകളും ചിറകുകളും അരിഞ്ഞുവീഴ്ത്തി. രാമനെക്കണ്ട് വിവരമറിയിക്കുന്നതുവരെ ജീവനോടെയിരിക്കാന്‍ സീത അനുഗ്രഹിച്ചു. "
"അങ്ങനെ
രാവണന്‍ സീതയെ ലങ്കയിലേക്ക്
കൊണ്ടുപോയി "
"പോകുന്ന
വഴിയില്‍ കുറച്ച് കുരങ്ങന്മാര്‍
ഇരിക്കുന്നതുകണ്ടപ്പോള്‍
സീത തന്‍റെ ആഭരണങ്ങള്‍ ഉത്തരീയം
കീറി അതില്‍ പൊതിഞ്ഞ്
താഴേക്കിട്ടു.
രാമന്‍
എങ്ങനെയെങ്കിലും ഇത് കാണുമെന്ന്
സീതയ്ക്ക് പ്രതീക്ഷയുണ്ടായിരുന്നു.
രാവണന്‍
സീതയെ ലങ്കയിലെത്തിച്ച്
രാക്ഷസികളെ കാവലിരുത്തി.
ഒരുതരത്തിലുമുള്ള
വിഷമവും വരാതെ നോക്കണമെന്നും
രാമനെക്കുറിച്ചുള്ള
ഓര്‍മ്മകളില്ലാതെയാക്കി
തന്നെക്കുറിച്ചുമാത്രം
ചിന്തിക്കത്തക്കവിധം തന്‍റെ
ഗുണഗണങ്ങള്‍ ചൊല്ലിക്കേള്‍പ്പിക്കണമെന്നും
അവരോട് നിര്‍ദ്ദേശിച്ചു.
ബാക്കിനാളെയാകാം."
"ശരി,മുത്തച്ഛാ."
അപ്പോള്‍
അകത്തുനിന്ന് പാരായണം
കേള്‍ക്കാമായിരുന്നു.
"സലിലനിധിശായിനം
സദയമനപായിനം
ഭജതബഹുമായിനം പ്രണതസുഖദായിനം
കമലദലലോചനം കരിഭയവിമോചനം
ഖഗപരിവൃഢാസനം കലികലുഷനാശനം
വിബുധകൃതബന്ധനം വിനതഭയകൃന്തനം
വിധൃതഹരിചന്ദനം വിബുധവരനന്ദനം
യുവതിജനമോഹനം നയവിനയശാലിനം
ഭജതകനകാസനം സകലജനമോഹനം
ത്രിഭുവനവിഭൂഷണം ത്രിദശരിപുഭീഷണം
വിമലമൃദുഭാഷണം വിജിതഖരഭൂഷണം
രുചിരതരകന്ഥരം മനസിജസുസുന്ദരം
മഹതഗജമന്ഥരം മധുരരുചബന്ധുരം
സുഖവിജിതസാരസം മുദിതവരമാനസം
കനകരുചിവാസസം കരവിധൃതഗോരസം
മൃദുലകുടിലാളകം മൃഗമദസുഫാലകം
പരമവനിനായകം ഭജതവരദായകം
രഘുവരകഥാമൃതം ദുരിതവിഷനാശനം
ശ്രവണസുഖദായിനം ജഗദഭയദായിനം"
ഭജതബഹുമായിനം പ്രണതസുഖദായിനം
കമലദലലോചനം കരിഭയവിമോചനം
ഖഗപരിവൃഢാസനം കലികലുഷനാശനം
വിബുധകൃതബന്ധനം വിനതഭയകൃന്തനം
വിധൃതഹരിചന്ദനം വിബുധവരനന്ദനം
യുവതിജനമോഹനം നയവിനയശാലിനം
ഭജതകനകാസനം സകലജനമോഹനം
ത്രിഭുവനവിഭൂഷണം ത്രിദശരിപുഭീഷണം
വിമലമൃദുഭാഷണം വിജിതഖരഭൂഷണം
രുചിരതരകന്ഥരം മനസിജസുസുന്ദരം
മഹതഗജമന്ഥരം മധുരരുചബന്ധുരം
സുഖവിജിതസാരസം മുദിതവരമാനസം
കനകരുചിവാസസം കരവിധൃതഗോരസം
മൃദുലകുടിലാളകം മൃഗമദസുഫാലകം
പരമവനിനായകം ഭജതവരദായകം
രഘുവരകഥാമൃതം ദുരിതവിഷനാശനം
ശ്രവണസുഖദായിനം ജഗദഭയദായിനം"
No comments:
Post a Comment