രാമായണത്തിലൂടെ ഒരു യാത്ര- ഭാഗം .10.
"എന്താ
മുത്തച്ഛാ ഇങ്ങനെയിരിക്കുന്നത്
?"
"പനിയുണ്ടോന്നൊരു
സംശയം"
"
ഫുള്‍
സ്പീഡില്‍ കറങ്ങുന്ന ഫാന്‍
കണ്ടപ്പോള്‍ അത് ഞങ്ങള്‍ക്ക്
മനസ്സിലായി ,
ഒരു
അക്കം കുറച്ചിട്ടാലോ ?"
"അല്ലെങ്കിലും
രണ്ടുദിവസമായി കഥ പറഞ്ഞുതരാന്‍
ആളുണ്ടായപ്പോള്‍ മുത്തച്ഛന്
മടികൂടി."
"മുത്തച്ഛാ,
ഇതൊന്നുമത്ര
നല്ലശീലമല്ല,
വയസ്സായാല്‍
കുറച്ചൊക്കെ ഊര്‍ജ്ജസ്വലത
വേണ്ടേ?"
"ഇനിയിപ്പോള്‍
എല്ലാവരും കൂടി എന്‍റെ
തലയില്‍ക്കയറിനിരങ്ങ്."
"മുത്തച്ഛാ,
ഒരാളുകൂടിയുണ്ട്
ഇന്ന്.
"
"എവിടെ?
കണ്ടില്ലല്ലോ?"
"ടീച്ചറ്
വരൂ"
ഇരുപത്തിയഞ്ചിനടുത്ത്
പ്രായം വരുന്ന സ്ത്രീ.
ഈ
നാട്ടില്‍ ഞാനറിയാതെ ഇങ്ങനെയൊരു
കുട്ടിയോ?
ഗായത്രി
പരിചയപ്പെടുത്തി.
"എന്‍റെ
ടീച്ചറാണ്.
ഈ
സ്കൂളില്‍ വന്നിട്ട് നാലുദിവസമേ
ആയുള്ളു.
അമ്പലത്തിന്‍റെ
വടക്കുഭാഗത്ത് ഒഴിഞ്ഞുകിടക്കുന്ന
വീട് വാടകയ്ക്കെടുത്ത്
താമസിക്കുന്നു."
"നമസ്കാരം
മാഷേ.
എന്‍റെ
പേര് ശാരദ എന്നാണ്."
"ശാരദയെന്നോ
?
ആ
പേരൊക്കെ ഇപ്പോളത്തെ
കുട്ടികള്‍ക്കിഷ്ടമാകുമോ
?""
"
എനിക്ക്
വളരെയധികം ഇഷ്ടപ്പെട്ടു .
മലയാളം
അദ്ധ്യാപികയായി ഇപ്പോള്‍
നിയമനം കിട്ടി വന്നതേയുള്ളു.
"
"നമസ്കാരം,
ഒറ്റയ്ക്കാണോ
താമസം?"
"അല്ല,
കോളേജിലെ
ഒരു ടീച്ചറുണ്ട്.
അവരും
എന്നെപ്പോലെ കുറേയകലെ
വീടുള്ളതാണ്.
കുട്ടികള്‍
പറയുന്നതുകേട്ട് കൌതുകം
തോന്നി ഇങ്ങോട്ട് വന്നതാണ്."
"നന്നായി.
ടീച്ചറിരിക്കൂ."
"
മുത്തച്ഛാ,
ശ്രീരാമന്‍
കാട്ടില്‍ പോയതാണ് നമ്മള്‍
ഇന്നലെ പറഞ്ഞുനിറുത്തിയത്
."
"അതേ,
രാജ്യാതിര്‍ത്തിയിലെത്തിയപ്പോള്‍
അനുഗമിച്ചിരുന്ന സുമന്ത്രരടങ്ങുന്ന
പ്രമുഖരുള്‍പ്പെടെ എല്ലാവരേയും
സാന്ത്വനിപ്പിച്ചയയ്ക്കാന്‍
രാമന്‍ വളരെ കഷ്ടപ്പെടേണ്ടിവന്നു.
. ഭഗീരഥന്‍റെ
പ്രയത്നഫലമായി ഭാരതവര്‍ഷത്തിലെത്തിയ
,
മാമുനീന്ദ്രന്മാരും
അപ്സരസ്സുകളും ദേവദാനവഗന്ധര്‍വ്വാദികളും
ആദരിക്കുന്ന ഗംഗാനദിയുടെ
കരയില്‍ അവരെത്തി.അന്നുരാത്രി
അവരവിടെ തങ്ങി."
"
ഭഗീരഥന്‍റെ
പ്രയത്നഫലമായി ഭാരതവര്‍ഷത്തിലെത്തിയതാണ്
ഗംഗ എന്നുപറയാന്‍ കാരണമെന്താ,
മുത്തച്ഛാ?"
"ആ
കഥ പിന്നെ പറയാം.
ആ
നാടിന്‍റെ ഭരണാധിപനായ ഗുഹന്‍
എന്ന നിഷാദവംശരാജാവ് ശ്രീരാമന്‍റെ
സ്നേഹിതനായിരുന്നു .
അദ്ദേഹം
രാജ്യം തന്നെ രാമന്‍റെ
പാദങ്ങളില്‍ സമര്‍പ്പിക്കാമെന്ന്
പറഞ്ഞു.
ശ്രീരാമന്‍
പിതാവിന്‍റെ നിര്‍ദ്ദേശമനുസരിച്ച്
സന്യാസജീവിതമനുഭവിക്കാന്‍തന്നെ
തീരുമാനിച്ചുവെന്നറിയിച്ചു.
അടുത്തദിവസം
രാവിലെ അവര്‍ നടത്തം തുടര്‍ന്നു.
ഗംഗാ-യമുനാ
സംഗമസ്ഥാനത്ത് ഒരു ആശ്രമം
കണ്ടു.
അവരവിടെ
പ്രവേശിച്ച് ഭരദ്വാജമഹര്‍ഷിയുടെ
ഹോമം കഴിയുന്നതുവരെ കാത്തുനിന്നു.
രാമന്‍
പരിചയപ്പെടുത്തിയപ്പോള്‍
മഹര്‍ഷി അവര്‍ക്ക് ഒരു ആശ്രമം
ശരിയാക്കിക്കൊടുത്തു."
"അവരവിടെയാണോ
വനവാസം നടത്തിയത്?"
"അയോദ്ധ്യയില്‍നിന്ന്
അധികം അകലെയല്ലാത്തതുകൊണ്ട്
ആളുകള്‍ കാണാന്‍ വരുമെന്നതിനാല്‍
അവിടെവേണ്ടെന്ന് രാമനറിയിച്ചു.
അപ്പോള്‍
ഭരദ്വാജമഹര്‍ഷി പത്തുനാഴികയകലെ
മഹര്‍ഷിമാര്‍ താമസിക്കുന്ന
ചിത്രകൂടപര്‍വ്വതത്തിലേക്ക്
പോയ്ക്കൊള്ളാന്‍ പറഞ്ഞ്
അനുഗ്രഹിച്ചയച്ചു.
അവര്‍
ചങ്ങാടമുണ്ടാക്കി ഘോരമായ
യമുനാനദി മുറിച്ചുകടന്ന്
ചിത്രകൂടത്തിലെത്തി.
അവിടെ
ഒരാശ്രമം കണ്ട് അവര്‍
അങ്ങോട്ടുപോയി."
"അത്
ആരുടെ ആശ്രമമായിരുന്നു?"
"അത്
മഹര്‍ഷി വാല്മീകിയുടെ
ആശ്രമമായിരുന്നു.
വാല്മീകിയുടെ
അനുഗ്രഹത്തോടെ അവര്‍
അതിനടുത്തുതന്നെ ആശ്രമം
ഉണ്ടാക്കി.
കൃഷ്ണമൃഗത്തെ
കൊന്ന് മുഴുവനോടെ വേവിച്ച്
പൂജയും വാസ്തുബലിയും കഴിച്ചു."
"
എന്താമുത്തച്ഛാ
പറയുന്നത്?
മാനിനെ
കൊന്ന് വേവിച്ച് പൂജിച്ചുവെന്നോ?"
"ഐണേയം
മാംസമാഹൃത്യ എന്നതില്‍നിന്ന്
മാനിന്‍റെ മാംസം കൊണ്ടുവന്നിട്ട്
എന്നാണര്‍ത്ഥം.
പക്ഷേ
അത് മറ്റൊരു തരത്തിലും വരാം.
ഐണേ
യം മാം സമാഹൃത്യ എന്നായാല്‍
മാന്‍തോലിലിരുന്ന് പ്രാണായാമം
ചെയ്ത് സീതയെ നമുക്കവിടെ
കുടിവയ്ക്കാം എന്നും അര്‍ത്ഥം
കല്പിക്കാം.
"
"ഒരു
വരിക്ക് പല അര്‍ത്ഥം വരുമോ
?"
"സംസ്കൃതത്തില്‍
അന്വയിക്കുന്നതിനനുസരിച്ച്
പല അര്‍ത്ഥങ്ങള്‍ കണ്ടെത്താം
."
രാമം
ദശരഥം വിദ്ധി,
മാം
വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം
വിദ്ധി
ഗഛതാത
യഥാസുഖം
എന്ന
രാമായണത്തിലെ ഏറ്റവും
പ്രധാനപ്പെട്ട ഈ ശ്ലോകത്തിന്
ഇരുപത്തിനാലോളം വ്യാഖ്യാനങ്ങള്‍
ഞാന്‍ വായിച്ചിട്ടുണ്ട്."
"വാസ്തുബലി
കഴിഞ്ഞിട്ടെന്തുണ്ടായി ?"
"വാസ്തുബലിയും പൂജകളുമൊക്കെ കഴിച്ച് അവര്‍ ആശ്രമത്തില്‍ താമസം തുടങ്ങി. ചിത്രകൂടപര്‍വ്വതവും അതില്‍നിന്നൊഴുകുന്ന തെളിനീരരുവിയും സുഗന്ധപുഷ്പതരുലതാതികളുമൊക്കെയായി മനോഹരമായ സ്ഥലമായിരുന്നു അത്. "
"വാസ്തുബലിയും പൂജകളുമൊക്കെ കഴിച്ച് അവര്‍ ആശ്രമത്തില്‍ താമസം തുടങ്ങി. ചിത്രകൂടപര്‍വ്വതവും അതില്‍നിന്നൊഴുകുന്ന തെളിനീരരുവിയും സുഗന്ധപുഷ്പതരുലതാതികളുമൊക്കെയായി മനോഹരമായ സ്ഥലമായിരുന്നു അത്. "
"കഥ
കഴിഞ്ഞുവോ "
ഭാര്യയുടെ
രംഗപ്രവേശമാണ് .
"ആരുടെ
?
എന്‍റെയോ
?
അതത്ര
പെട്ടെന്ന് കഴിയുമെന്ന്
തോന്നുന്നില്ല ."
"വേണ്ടാത്തതല്ലേ
അല്ലെങ്കിലും നാവില്‍
വരികയുള്ളൂ ?രാവിലത്തെ
പ്രസാദമുണ്ട്.
അതിവര്‍ക്കുകൊടുക്കാമെന്നുകരുതിയാണ്
."
"പുതിയ
ഒരാള്‍ വന്നത് കണ്ടില്ലേ ?
സ്കൂളില്‍
പുതിയതായി വന്ന ടീച്ചറാണ്
."
"കുട്ടികളാണെന്നുകരുതിയാണ്
ഞാനിവിടേക്ക് വരാതിരുന്നത്
.
നമുക്കുപിന്നെ
പരിചയപ്പെടാം,
ടീച്ചറേ."
"ഇതെവിടുന്നാ
മാഷേ,
അരവണപ്പായസം
?"
"ഇതരവണയൊന്നുമല്ല
.
കാലത്തെ
പൂജയ്ക്കുണ്ടാക്കിയ
നെയ്പ്പായസമാണ് ."
"മുത്തച്ഛാ,
ഭഗീരഥന്‍
."
"എവിടെ?
അതാരാ
?
ആരായാലും
വരാന്‍ പറയൂ.
"
"മുത്തച്ഛനൊന്നുമറിയാത്തതുപോലെ.
. ഭഗീരഥന്‍റെ
കഥ.
"
"അതുനിങ്ങളുടെ
ടീച്ചര്‍ പറഞ്ഞുതരും "
"അയ്യോ
അതുവേണ്ട ,
മാഷുപറഞ്ഞാല്‍
മതി.
ഞാന്‍
കേട്ടിരിക്കാം.."
"
ടീച്ചര്‍
ആദ്യമായി വന്നിട്ട് ഒന്നും
തന്നില്ലെന്നുവേണ്ടാ.
കഥപറയാനുള്ള
ചാന്‍സ് തരാം"
"ടീച്ചര്‍
പറയൂ .
"
"പണ്ടുപണ്ടു്
സഗരൻ എന്നൊരു രാജാ
വിന് രണ്ടുഭാര്യമാരും
അറുപതിനായിരത്തിയൊന്നുമക്കളുമുണ്ടായിരുന്നു.
"
"ഇവരുടെയൊക്കെ
പേരോര്‍ത്തുവയ്ക്കാന്‍
അച്ഛനുമമ്മയ്ക്കും കഴിയുമോ
?"
"ഒരിക്കല്‍
അദ്ദേഹം അശ്വമേധം നടത്താന്‍
നിശ്ചയിച്ചു.
പക്ഷേ
യാഗാശ്വത്തെ ദേവേന്ദ്രന്‍
കൊണ്ടുപോയി,
പാതാളത്തിൽ
തപസ്സുചെയ്തുകൊണ്ടിരിക്കുന്ന
കപിലമഹർഷിയുടെ അടുക്കൽ
കെട്ടിയിട്ട്,
സ്ഥലം
വിട്ടു.
സഗരരാജാവിന്റെ
മക്കൾ വന്നുനോക്കുമ്പോൾ
കപിലമഹര്‍ഷി
അശ്വത്തെ പിടിച്ചുകെട്ടിയതുകണ്ട്
ബഹളം വച്ചു.
മഹര്‍ഷി
അവരെ "ഭസ്മമാകട്ടെ"എന്നുശപിച്ചു.
മക്കൾ
മരിച്ചാൽ ചെയ്യേണ്ടുന്ന
ക്രിയകള്‍
അദ്ദേഹം
തന്റെ പിൻതലമുറക്കാരെ
ഏല്പിച്ചു.
അങ്ങനെ
ആ കർമ്മം തലമുറകൾ കൈമാറിവന്ന്
ഭഗീരഥൻ എന്ന രാജാവിന്റെ
അടുത്തെത്തി .
പൂര്‍വ്വികര്‍ക്ക്
മോചനം വേണമെങ്കില്‍ അവര്‍
ഗംഗയില്‍ കുളിക്കണമെന്ന
മഹര്‍ഷിമാരുടെ നിര്‍ദ്ദേശം
കേട്ട് ആകാശഗംഗയെ ഭൂമിയിലെത്തിക്കാനായി
അദ്ദേഹം നിരവധി വർഷങ്ങൾ
ഗംഗാദേവിയെ തപസ്സു ചെയ്തു.
അവസാനം
ഗംഗാദേവി പ്രത്യക്ഷയായി
അനുഗ്രഹിച്ചു,
എങ്കിലും
ഭൂതലത്തിൽ പതിക്കുന്ന ഗംഗയെ
താങ്ങാനുള്ള ശേഷി ശിവനുമാത്രമെയുള്ളു
എന്ന് ഉപദേശിച്ച് അപ്രത്യക്ഷ്യയായി.
പിന്നീട്
ഭഗീരഥൻ ശിവനെ തപസ്സുചെയ്തു
സംപ്രീതനാക്കി.
ഭഗവാൻ
ശിവന്റെ അനുവാദം വാങ്ങി
വീണ്ടും ഗംഗയെ തപസ്സു ചെയ്ത്,
ഗംഗാദേവിയെ
പ്രത്യക്ഷയാക്കി .
ഭൂമിയിലേക്കൊഴുകിയ
ഗംഗയെ പരമശിവന്‍ ജടയിലേറ്റു.
"
"ടീച്ചര്‍
നന്നായികഥ പറയുന്നുണ്ട്."
"
നന്ദി,
മാഷേ.
ഗംഗയുടെ
അഹങ്കാരം കണ്ട് ശിവന്‍
ഗംഗയെ പുറത്തുവിടാതെ ജടയില്‍
പൂട്ടിയിട്ടു.
അങ്ങനെയാണ്
ശിവന് ഗംഗാധരന്‍ എന്ന
പേരുണ്ടായത് .
ഗംഗാനദി
ഭൂമിയിലൂടെ പ്രവഹിക്കുവാനായി
ഭഗീരഥൻ വീണ്ടും ശിവനെ തപസ്സു
ചെയ്ത് പ്രീതിപ്പെടുത്താനായി
തപസ്സാരംഭിച്ചു.
ഭഗീരഥനിൽ
പ്രീതനായ ശിവൻ ഗംഗയെ മോചിപ്പിച്ചു.
ശിവനിൽ
നിന്നും മോചിതയായ ഗംഗ ശക്തിയായി
ഹിമാലയത്തിലൂടെ താഴോട്ട്
ഒഴുകി.
"
"ജാഹ്നവിയെന്ന
പേരുവന്നതിന്‍റെ കാരണവും
പറഞ്ഞോളൂ ടീച്ചറേ"
"
ഹിമവത്സാനുവിൽ
തപസ്സനുഷ്ഠിച്ചിരുന്ന ജഹ്നു
മഹർഷിയുടെ ആശ്രമത്തിലൂടെ
ശക്തിയായി
ഒഴുകിയ
ഗംഗ യില്‍ ആശ്രമം മുങ്ങി.
കോപത്തോടെ
ജഹ്നു
മഹർഷി ഗംഗയെ മുഴുവനായും
തന്റെ കമണ്ഡലുവിൽ ആവാഹിച്ചെടുത്തു
കുടിച്ചുതീര്‍ത്തു.
ജഹ്നുമഹർഷിയെ
പ്രീതിപ്പെടുത്താനുള്ള
ഭഗീരഥന്‍റെ ശ്രമം
പരാജയപ്പെട്ടെങ്കിലും മറ്റു
മഹര്‍ഷിമാര്‍ ഇടപെട്ട് ഗംഗയെ
മോചിപ്പിച്ചു.
ഗംഗ
ജഹ്നുവിന്‍റെ കാതുകളിലൂടെ
പുറത്തുവന്നു.
അതാണ്
ജാഹ്നവിയെന്ന പേരുവരാന്‍
കാരണം."
"നന്നായികഥപറഞ്ഞു.
. ഇനി
ഭാഗീരഥിയായതെങ്ങനെയെന്നുകൂടി
പറഞ്ഞോളൂ "
"
എല്ലാ
തടസ്സങ്ങളും തരണം ചെയ്ത്
ഗംഗാനദിയെ പാതാളത്തിൽ
കപിലാശ്രമത്തിൽ എത്തിക്കുകയും
സഗര പുത്രന്മാരായ തന്റെ
പിതാമഹന്മാരെ
മോചിപ്പിക്കുകയും
ചെയ്തു.
ഭഗീരഥനാണ്
ഗംഗാനദിയെ സ്വർഗ്ഗത്തിൽ
നിന്നും ഭൂമിയിലും,
പിന്നീട്
പാതാളത്തിലും എത്തിച്ചതെന്നാണ്
വിശ്വാസം.
അതിനാൽ
ഗംഗയ്ക്ക് ഭാഗീരഥി എന്ന്
പേർ കൂടി ലഭിച്ചു പ്രശസ്തരായ
നളദമയന്തിമാരുടെ അടുത്ത
സുഹൃത്തായ ഋതുപര്‍ണ്ണന്‍റെ
മുത്തച്ഛനായിരുന്നു ഭഗീരഥന്‍."
"
പിതൃകര്‍മ്മങ്ങള്‍
ചെയ്യാതെ മോചനമില്ലാതെ
കിടന്നിരുന്ന പൂര്‍വ്വികര്‍ക്ക്
മോചനം നല്കാനായി എത്രസാഹസികമായാണ്
ഭഗീരഥന്‍ ആകാശഗംഗയെ
പാതാളത്തിലേക്ക് കൊണ്ടുവന്നതെന്നോ
!
ആ
അദ്ധ്വാനത്തിനോടുള്ള ആദരവാണ്
ഒരുലക്ഷ്യം നേടാന്‍വേണ്ടി
നടത്തുന്ന കഠിനപ്രയത്നത്തെ
'ഭഗീരഥപ്രയത്ന'മെന്ന്
വിളിക്കുന്നത്."
"
ടീച്ചര്‍
വന്നതുനന്നായി .
എനിക്ക്
വളരെ ഉപകാരമായി .
ഒഴിവുണ്ടെങ്കില്‍
ദിവസവും വന്നാല്‍ നന്നായിരിക്കും."
"
നോക്കട്ടെ
മാഷേ.
, എനിക്ക്
സ്വന്തം വീടായിട്ടുതന്നെയാണ്
തോന്നുന്നത് ."
"അങ്ങനെത്തന്നെ
കരുതിക്കോളു .
നാളെവരുമ്പോള്‍
കൂടെയുള്ളയാളെയും കൊണ്ടുവരണേ
"
"ഞാന്‍
പറയാം "
No comments:
Post a Comment